കണ്ണൂർ തളാപ്പിലെ മദീനാ ഷോപ്പിങ്ങ് കോംപ്ലക്സിനു മുകളിൽ സ്ഥിരമായി പ്ളാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം കത്തിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് തദ്ദേശ വകുപ്പിൻ്റെ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് കെട്ടിട ഉടമയ്ക്ക് പതിനായിരം രൂപ പിഴ ചുമത്തി. ടെറസിനു മുകളിൽ കല്ലും അലുമിനിയം ഷീറ്റും കൊണ്ട് കെട്ടിയുണ്ടാക്കിയ പ്രത്യേക നിർമ്മിതിയിലാണ് മദീന കോംപ്ലക്സിലെ മാലിന്യങ്ങൾ കത്തിച്ചിരുന്നത്.കൂടാതെ സ്റ്റെയർ കേസിന് സമീപം മാലിന്യം കൂട്ടിയിട്ടതായും സ്ക്വാഡ് പരിശോധനയിൽ കണ്ടെത്തി. കെട്ടിട ഉടമയക്ക് പതിനായിരം രൂപ പിഴ ചുമത്തി തുടർനടപടികൾ സ്വീകരിക്കാനും ,ഷോപ്പിങ്ങ് കോംപ്ലക്സിലെ സ്ഥാപനങ്ങൾ അജൈവ മാലിന്യങ്ങൾ ഹരിത കർമ്മസേനയ്ക്ക് കൈമാറുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് കോർപ്പറേഷന് നിർദ്ദേശം നൽകി. എം ലജിയുടെ നേതൃത്വത്തിലുള്ള സ്ക്വാഡാണ് പരിശോധന നടത്തിയത്
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

