കൂട്ടുകാരന് കൂടൊരുക്കാൻ പണക്കുടുക്ക പൊട്ടിച്ച്‌ ശ്രീ വിഷ്ണു

Kannadiparamba online news

ചേലേരി: തന്റെ കൂട്ടുകാരന് വീടൊരുക്കാൻ വർഷങ്ങളായി നിധി പോലെ സൂക്ഷിച്ച പണക്കുടുക്ക പൊട്ടിച്ച് ഒന്നാം ക്ലാസുകാരൻ. ചേലേരി എ യു പി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർത്ഥി നാറാത്ത് ഓണപ്പറമ്പ് സ്വദേശിയായ ശ്രീ വിഷ്ണുവാണ് തന്റെ പണക്കുടുക്കയിലെ പണം മുഴുവൻ സ്നേഹ ഭവനത്തിനായി കൈമാറിയത്.
ഭാരത് സ്കൗട്ട് ആന്റ് ഗൈഡിൻ്റെ തളിപ്പറമ്പ് സൗത്ത് ലോക്കൽ അസോസിയേഷൻ്റെ നേതൃത്വത്തിൽ കുറ്റിയാട്ടൂരിലുള്ള വിദ്യാർത്ഥിയുടെ കുടുംബത്തിന് നിർമിക്കുന്ന സ്നേഹഭവനത്തിനായുള്ള ഫണ്ടിലേക്കാണ് ശ്രീ വിഷ്ണു തന്റെ പണകുടുക്കയിലെ പണം മുഴുവൻ നൽകിയത്. വിദ്യാർത്ഥികളിൽ നിന്നുള്ള ഫണ്ട് സ്വീകരിക്കുന്നതിനുള്ള അറിയിപ്പ് കഴിഞ്ഞ ദിവസം കുട്ടികൾക്ക് നൽകിയിരുന്നു. ഈ വിവരം തന്റെ മാതാപിതാക്കളായ ഷിജുവിനോടും ദൃശ്യയോടും പങ്ക് വെച്ച്‌ പണകുടുക്കയിലെ പണം സ്കൂളിലെത്തി അദ്ധ്യാപകർക്ക് സ്വമേധയാ കൈ മാറുകയായിരുന്നു. ഡ്രൈവറായ അച്ഛനും മറ്റും നൽകിയ നാണയത്തുട്ടുകൾ പേര് പോലും അറിയാത്ത തന്റെ കൂട്ടുകാരന് കൂടൊരുക്കാൻ കൈ മാറിയപ്പോൾ ശ്രീ വിഷ്ണു സ്നേഹത്തിന്റെ പുതു മാതൃക തീർക്കുകയായിരുന്നു. പ്രധാനധ്യാപിക എ അജിത ടീച്ചർ, സ്റ്റാഫ്‌ സെക്രട്ടറിയും ഗൈഡ് ക്യാപ്‌റ്റനുമായ കെ സുധാ ദേവി ടീച്ചർ എന്നിവർ പണം ഏറ്റുവാങ്ങി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!