കുറ്റിയാട്ടൂര്‍: ഭാരത് സ്കൗട്സ് ആന്‍ഡ് ഗൈഡ്സ് തളിപ്പറമ്പ് ലോക്കല്‍ അസ്സോസിയേഷന് നിര്‍മിക്കുന്ന സ്നേഹഭവനത്തിന് തറക്കല്ലിട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രത്നകുമാരി ഉദ്ഘാടനം ചെയ്തു. കുറ്റിയാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി. റെജി അധ്യക്ഷത വഹിച്ചു.കുറ്റിയാട്ടൂര്‍ എ.യു.പി.സ്കൂളിലെ വിദ്യാര്‍ഥിയുടെ കുടുംബത്തിനായാണ് വീട് നിര്‍മിക്കുന്നത്. ഭൂമി സൗജന്യമായി നല്കിയ സി.പി.ദിവാകരന് ഭൂമിയുടെ രേഖ കൈമാറലും നടന്നു. എം.വി. അജിത, കെ. സത്യഭാമ, സ്കൗട്സ് ജില്ലാ ഓര്‍ഗനൈസിങ്ങ് കമ്മീഷണര്‍ മോഹന്‍ദാസ്,ബാബു പണ്ണേരി,എം.പി.ഷാജി, കെ.സി.സതി, സുധാദേവി,കെ.മധു, കെ.പുഷ്പജ, കെ.കെ.അനിത, കെ.ഹേമന്ത് എന്നിവര്‍ സംസാരിച്ചു.
സ്കൗട്സ് ആന്‍ഡ് ഗൈഡ്സ് സ്നേഹഭവനത്തിന് തറക്കല്ലിട്ടു
