പഠനോത്സവം നടത്തി.

Kannadiparamba online news

കണ്ണാടിപ്പറമ്പ്: അധ്യയന വർഷം സമാപിക്കുമ്പോൾ പഠനനേട്ടങ്ങളുടെ തെളിവായി പുലീപ്പി ഹിന്ദു എൽ.പി. സ്കൂളിൽ നടന്ന പഠനോത്സവം ശ്രദ്ധേയമായി. ശാസ്ത്രവിസ്മയങ്ങൾ, ഗണിത കേളികൾ, പ്രദർശനങ്ങൾ, ലഘു പരീക്ഷണങ്ങൾ, ഭാഷാകേളികൾ, കലാപ്രകടനങ്ങൾ എന്നിവ പഠനോത്സവത്തിൻ്റെ ഭാഗമായി. പി.ടി.എ പ്രസിഡണ്ട് കെ. ബാബുവിൻ്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ പി. മിഹ്റാബി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക സി.വി. സുധാമണി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ. ഉഷ നന്ദിയും പറഞ്ഞു.വരുന്ന നാളുകളിൽ പൊതു ഇടങ്ങളിലും പഠനോത്സവം നടക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!