വഞ്ചനക്കേസിൽ അറസ്റ്റു ചെയ്യാനെത്തിയ പോലീസുകാരെ ആക്രമിച്ച പ്രതി അറസ്റ്റിൽ

Kannadiparamba online news

മയ്യിൽ: വഞ്ചനകേസിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പിടികൂടാനെത്തിയ മലപ്പുറത്തെ പോലീസുകാരെ ആക്രമിച്ചു പരിക്കേൽപ്പിച്ചു. മലപ്പുറംമങ്കട പോലീസ് രജിസ്റ്റർ ചെയ്ത വിശ്വാസ വഞ്ചന കേസിലെപ്രതി മലപ്പട്ടം അടിച്ചേരി സ്വദേശി കൊളക്കാട്ട് പുതിയ പുരയിൽ സുഹൈൽ (26) ആണ് ആക്രമിച്ചത്.പരാതിയിൽ കേസെടുത്ത മയ്യിൽ പോലീസ് പ്രതിയെ അറസ്റ്റു ചെയ്തു. തിങ്കളാഴ്ച ഉച്ചക്ക് 1.30 മണിയോടെയാണ് സംഭവം. പ്രതിയുടെവീട്ടിലെത്തിയ മങ്കട പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ അശ്വിത് എസ്. കരൺമയിലിനൊപ്പം എത്തിയ സീനിയർ സിവിൽ പോലീസ് ഓഫീസർ മുഹമ്മദ് സുഹൈൽ (40), അനീഷ് (39) എന്നിവരെയാണ് ആക്രമിച്ചത്. ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തുകയും പ്രതിയുടെ മുറിയിലുണ്ടായിരുന്ന ട്രോഫിയെടുത്ത് തലക്കടിച്ച് പരിക്കേൽപ്പിക്കുകയും കടിച്ചു മുറിവേൽപ്പിക്കുകയും ചെയ്തുവെന്ന പരാതിയിൽ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റുചെയ്യുകയായിരുന്നു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!