ഉത്തരകേരള ഗാനോത്സവത്തിൽ 17 ഗായകപ്രതിഭകൾ മാറ്റുരയ്ക്കും.
കരിങ്കൽക്കുഴി: 1975 ൽരൂപം കൊണ്ട കരിങ്കൽക്കുഴി സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ് (കെ.എസ്&എ.സി )സുവർണ്ണ ജൂബിലി നിറവിലാണ്.സുവർണ്ണ ജൂബിലി സാംസ്കാരികോത്സവം ഈ വരുന്ന മാർച്ച് 4 ചൊവ്വാഴ്ച കരിങ്കൽക്കുഴിയിൽ പ്രത്യേകം സജ്ജമാക്കിയ പി.ജയചന്ദ്രൻ നഗറിൽ പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും.അഡ്വ.പി സന്തോഷ് കുമാർ എം പി,ശ്രീകണ്ഠപുരം നഗരസഭ ചെയർപേഴ്സൺ എഴുത്തുകാരിയുമായ ഡോ: കെ വി ഫിലോമിന,കേരള യുവജന ക്ഷേമ ബോർഡ് മെമ്പർ വി കെ സനോജ്,കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി അബ്ദുൽ മജീദ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും .പരിസര പ്രദേശങ്ങളിലെ കലാ സാംസ്കാരിക കായിക സംഘടനകളുടെ പ്രതിനിധികൾ ഉദ്ഘാടന ചടങ്ങിൽ സംബന്ധിക്കും.കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ഡോ: ശ്യാം കൃഷ്ണൻ,കേരള ഫുട്ബോൾ ടീം അംഗം സച്ചിൻ സുനിൽ എന്നിവരെ ചടങ്ങിൽ ആദരിക്കും.സ്വാഗതസംഘം ചെയർമാൻ അഡ്വ.പി അജയകുമാർ അധ്യക്ഷനാവും.സംഗീത പ്രതിഭകളായ രതീഷ് കുമാർ പല്ലവി,പല്ലവി രതീഷ് എന്നിവർ ചേർന്ന് കെ എസ് & എസി, കെ.വി.ആർ വെഹിക്കിൾസ്, കണ്ണൂർ വിഷൻ ഉത്തരകേരള ഗാനോത്സവം ഗ്രാൻ്റ് ഫിനാലെയ്ക്ക് തുടക്കം കുറിക്കും.സംഗീത രംഗത്തെ ശ്രദ്ധേയരായകമറുദ്ദീൻ കീച്ചേരി,ഡോക്ടർ ഷിജി രാജ് എന്നിവർ സംബന്ധിക്കും.വിവിധ ജില്ലകളിൽ നിന്നും അയച്ചു കിട്ടിയ 40 ഓളം പാട്ടുകളിൽ നിന്നും തെരഞ്ഞെടുത്ത 17 പേരാണ് ഗ്രാൻഡ്ഫിനാലെയിൽ പങ്കെടുക്കുക. സീനിയർ വിഭാഗത്തിന് മികച്ച ഗായകൻ, ഗായിക എന്നിങ്ങനെ ഒന്നും രണ്ടും സ്ഥാനങ്ങൾക്കും ജൂനിയർ 1,2 സ്ഥാനങ്ങൾക്കും കേഷവാർഡും മൊമെന്റോയും സമ്മാനമായി നൽകും. തുടർന്നുള്ള മാസങ്ങളിൽ വൈവിധ്യമാർന്ന പരിപാടികൾ, സെമിനാറുകൾ, മത്സരങ്ങൾ സംഘടിപ്പിക്കും. ഡിസംബറിൽ സമാപനം നടക്കും.
പത്രസമ്മേളനത്തിൽ
അഡ്വ.പി അജയകുമാർ (ചെയർമാൻ)
വി.വി.ശ്രീനിവാസൻ (ജനറൽ കൺവീനർ)
സുവർണ്ണ ജൂബിലി സംഘാടകസമിതി )
സ്ഥാപക കമ്മറ്റി അംഗങ്ങളും സ്വാഗത സംഘം ഭാരവാഹികളുമായ കെ.വി.ശശീന്ദ്രൻ, ടി. കൃഷ്ണൻ ട്രഷറർ സി.ഗോപിനാഥ് തുടങ്ങിയവർ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

