മയ്യിൽ: ശമ്പള പെൻഷൻ നടപടികൾ അടിയന്തിരമായും ആരംഭിക്കുക, മയ്യിൽ – ചാലോട് മട്ടന്നൂർ ഏയ പോർട്ട് റോഡ് എത്രയും വേഗം യാഥാർത്ഥ്യമാക്കുക, മയ്യിൽ കേന്ദ്രീകരിച്ച് ഒരു സബ് റജിസ്ട്രാർ ഓഫീസ് അനുവദിക്കണമെന്ന് കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ് സ് യൂനിയൻ മയ്യിൽ ബ്ലോക്ക് പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സിക്രട്ടറി കെ.കരുണാകരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് കെ.വി. യശോദ അധ്യക്ഷത വഹിച്ചു . സംസ്ഥാന കമ്മറ്റി അംഗം ഇ. മുകുന്ദൻ ,ബ്ലോക്ക് രക്ഷാധികാരി. കെ.ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ബ്ലോക്ക് സിക്രട്ടറി സി. പത്മനാഭൻ , ട്രഷറർ കെ നാരായണൻ , ജോ സിക്രട്ടറി കെ.പി. വിജയൻ നമ്പ്യാർ, വൈസ് പ്രസിഡൻറ് സി.രാമകൃഷണൻ എന്നിവർ വിവിധ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. എം.വി. ഇബ്രാഹിം ,കെ.കെ. ലളിതകുമാരി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.വി.യശോദ (പ്രസി ), സി.പത്മനാഭൻ (സിക്ര), കെ.നാരായണൻ (ഖജ )
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

