സി.പി. എം.കാൽ നട പ്രചരണ ജാഥ

Kannadiparamba online news


മയ്യിൽ: യു. ജി.സി. ചട്ട ഭേദഗതിക്കെതിരെ സി.പി.എം. മയ്യിൽ ഏറിയ കമ്മിറ്റി കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു.
ചെറുവത്തലമെട്ടയിൽജില്ലാകമ്മറ്റിയംഗം അഡ്വ:പി.സന്തോഷ് ഉദ്ഘാടനം ചെയ്തു.ഏരിയാ കമ്മറ്റിയംഗം കെ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു.
. എൻ .അനിൽകുമാർ , ടി.ഷബ്ന,
കെ. ബൈജു ,
കെ.സി. ഹരികൃഷ്ണൻഎന്നിവർ സംസാരിച്ചു

കേന്ദ്ര അവഗണനക്കെതിരെ ജാഥകൾ പ്രയാണം തുടരന്നു.

കണ്ണൂർ:
കേന്ദ്ര അവഗണനക്കെതിരെ സിപിഐഎം 25ന് നടത്തുന്ന പ്രക്ഷോഭത്തിന്റെ പ്രചരണാർത്ഥമുള്ള കാൽനടജാഥകളിൽ കണ്ണൂർ ജാഥ സമാപിച്ചു. മാറ്റ് ജാഥകൾ പര്യടനം തുടരുന്നു. ആറ് ഏരിയാ ജാഥകൾ കൂടി വ്യാഴാഴ്ച ആരംഭിച്ചു.
ടി വി രാജേഷ് നയിക്കുന്ന കണ്ണൂർ ജാഥ അത്താഴക്കുന്ന് തുടങ്ങിയ ജാഥ ബാലൻകിണറിൽ സമാപിച്ചു. സമാപന സമ്മേളനം ഏരിയാ സെക്രട്ടറി കെ പി സുധാകരൻ ഉദ്ഘാടനം ചെയ്തു. സരിൻ ശശി നയിക്കുന്ന ശ്രീകണ്ഠാപുരം ഏരിയാ ജാഥ ചെളിംപറമ്പ് തുടങ്ങി ചെമ്പത്തൊട്ടി സമാപിച്ച. ജാഥ വെള്ളിയഴ്ച സമാപിക്കും. രാവിലെ 8.30ന് ചെങ്ങളായിയിൽ തുടങ്ങി ചുഴലി ചാലിൽ വയൽ സമാപിക്കും.
എം വിജിൻ നയിക്കുന്ന മാടായി ജാഥ നൊടിച്ചേരി തുടങ്ങി മേലതിയടം സമാപിച്ചു. വെള്ളിയാഴ്ച നരിക്കോട് തുടങ്ങി മാടായി ജനതക്ക് സമീപം സമാപിക്കും. എം കരുണാകരൻ നയിക്കുന്ന ആലക്കോട് ജാഥ ചൂരൽ തുടങ്ങി കക്കറയിൽ സമാപിച്ചു. വെള്ളിയാഴ്ച പുളിങ്ങോം തുടങ്ങി പെരുന്തടം സമാപിക്കും.
വ്യാഴാഴ്ച ആറ് ജാഥകൾ കൂടി തുടങ്ങി. ടി ഷബ്ന നയിക്കുന്ന മയ്യിൽ ജാഥ കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജനും എം വി സരള നയിക്കുന്ന എടക്കാട് ജാഥ എൻ സുകന്യയും കാരായി രാജൻ നയിക്കുന്ന അഞ്ചരക്കണ്ടി ജാഥ സി സത്യപാലനും ഉദ്ഘാടനം ചെയ്തു.
എം വി നികേഷ് കുമാർ നയിക്കുന്ന പിണറായി ജാഥ ടികെ ഗോവിന്ദൻ മാസ്റ്റർ എം സുരേന്ദ്രൻ നയിക്കുന്ന തലശ്ശേരി ജാഥ എം പ്രകാശനും മുഹമ്മദ് അഫ്‌സൽ നയിക്കുന്ന ഇരിട്ടി ജാഥ വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖം ഉദ്ഘാടനം ചെയ്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!