ക്രിസ്മസ്-നവവത്സര ബമ്പര്‍; 20 കോടിയുടെ ഭാഗ്യം തേടിയെത്തിയത് കണ്ണൂരില്‍ എടുത്ത ടിക്കറ്റിന്

Kannadiparamba online news

ക്രിസ്മസ്-പുതുവത്സര ബമ്പർ ഒന്നാം സമ്മാനം അടിച്ചത് കണ്ണൂർ ഇരിട്ടിയിൽ വിറ്റ ടിക്കറ്റിന്. കണ്ണൂർ ചക്കരക്കൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന മുത്തു ലോട്ടറി ഏജൻസി വഴിയാണ് ഒന്നാംസമ്മാനത്തിന് അർഹമായ XD 387132 ടിക്കറ്റ് വിറ്റത്.

മുത്തു ലോട്ടറി ഏജൻസിയുടെ ഇരിട്ടി ശാഖയിലാണ് ഈ ടിക്കറ്റ് വിറ്റതെന്ന് ഏജൻസി ഉടമ അനീഷ് പറഞ്ഞു. ഭാഗ്യശാലി ആരാണെന്നറിയാൻ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും വൈകാതെ വിവരങ്ങൾ ലഭിക്കുമെന്നും അനീഷ് പറഞ്ഞു.

20 കോടി രൂപയുടെ ക്രിസ്മസ്-പുതുവത്സര ബമ്പറടിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും അനീഷ് പറഞ്ഞു. മുത്തു ലോട്ടറി വഴി വിറ്റ ടിക്കറ്റുകൾക്ക് നിരവധി തവണ ബമ്പർ ലോട്ടറികളുടെ രണ്ടാംസമ്മാനം ഉൾപ്പെടെ അടിച്ചിട്ടുണ്ട്. എന്നാൽ, ഒരു ബമ്പർ ടിക്കറ്റിന്റെ ഒന്നാം സമ്മാനം അടിക്കുന്നത് ആദ്യമായിട്ടാണെന്നും അനീഷ് പറഞ്ഞു. ലോട്ടറി വിൽപ്പനക്കാരൻ എന്നനിലയിൽ ബമ്പർ അടിക്കുകയെന്നത് സ്വപ്നമായിരുന്നെന്നും ഇപ്പോൾ ആ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുകയാണെന്നും അനീഷ് കൂട്ടിച്ചേർത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!