പുല്ലുപ്പി പാലത്തിന് സമീപം റോഡരികിൽ ഹോട്ടൽ മാലിന്യം തള്ളിയ തട്ടുകടയു ടമക്ക് പിഴ

Kannadiparamba online news

കണ്ണൂർ കക്കാട് ടൗണിലെ ആലിയ തട്ടുകടയിലെ ജൈവ അജൈവ മാലിന്യങ്ങൾ പുല്ലുപ്പി പാലത്തിന് സമീപം റോഡരികിൽ തള്ളിയതായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ല എൻഫോസ്മെന്റ് സ്ക്വാഡ് കണ്ടെത്തി. റോഡരികിൽ പല ദിവസങ്ങളിൽ ആയി തള്ളിയിരിക്കുന്ന മാലിന്യത്തിൽ നിന്നും കിട്ടിയ തെളിവുകളിൽ നിന്നാണ് കക്കാട് അബ്ദുൽ ലത്തീഫിന്റെ ഉടമസ്ഥതയിലുള്ള ആലിയ തട്ടുകടയിലെ മാലിന്യങ്ങൾ ആണെന്ന് തിരിച്ചറിഞ്ഞത്.ഹോട്ടൽ ഉടമക്ക് 5000 രൂപ പിഴ ചുമത്തി തുടർനടപടികൾ സ്വീകരിക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് കണ്ണൂർ കോർപ്പറേഷന് നിർദ്ദേശം നൽകി. മാലിന്യം സ്വന്തം ചെലവിൽ വീണ്ടെടുത്ത് തരംതിരിച്ച് ഹരിത കർമ്മ സേനയ്ക്ക് നൽകാനും ഹോട്ടൽ ഉടമയ്ക്ക് കർശന നിർദ്ദേശം നൽകി .ജില്ലാതല എൻഫോസ്മെൻ്റ് സ്ക്വാഡുകൾ രണ്ടുദിവസമായി നടത്തിയ വിശദമായ പരിശോധനയിലാണ് പലയിടത്തായി തള്ളിയ മാലിന്യങ്ങൾ പരിശോധിച്ച് തെളിവുകൾ കണ്ടെത്തിയത്.പരിശോധനയിൽ സ്ക്വാഡ് ലീഡർ ലജി എം ,അഷ്റഫ് പി പി, അജയകുമാർ കെ ആർ, ശരികുൽ അൻസാർ, എൽ നാ, ദിബിൽ, പബ്ളിക് ഹെൽത്ത് ഇൻസ്പെക്ടർ സജയൻ എന്നിവർ പങ്കെടുത്തു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!