പകുതി വിലക്ക് വാഹനം തട്ടിപ്പ് സംഘത്തിനെതിരെ 900 പരാതികൾ ജില്ലാ പ്രൊമോട്ടർമാരും, പ്രൊമോട്ടർമാരും കുടുങ്ങും

Kannadiparamba online news

പയ്യന്നൂർ :പകുതി വിലക്ക് സ്കൂട്ടർ വാഗ്ദാനം നൽകി ആയിരക്കണക്കിന് ആളുകളിൽനിന്നും
കോടികൾ തട്ടിയെടുത്ത സംഘത്തിനെതിരെ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ പരാതി പ്രവാഹം. മയ്യിൽ, വളപട്ടണം എന്നിവിടങ്ങളിൽ മൂന്നുറു മുതൽ 400 വരെ പരാതികളാണ് എത്തിയിരിക്കുന്നത്. ഇരിക്കൂർ, ശ്രീകണ്ഠാപുരം, പെരിങ്ങോം, തളിപ്പറമ്പ്, കണ്ണൂർ ടൗൺ എന്നിവിടങ്ങളിലും ഉൾപ്പെടെ ഇതിനകം ആയിരത്തോളം പരാതികൾ എത്തിയിട്ടു ണെന്നാണ് പുറത്തുവരുന്ന വിവരം . പരാതിക്കാരെ അനുനയിപ്പിക്കാൻ ഇന്നലെ വളപട്ടണത്ത് നടന്ന ചർച്ച പരാജയപ്പെട്ടിരുന്നു. തുടർന്ന് വഞ്ചിതരായവർ നിയമനടപടികൾക്കൊരുങ്ങുകയാണ്.

ജില്ലയിലെ മുഖ്യ സൂത്രധാരിയായ മയ്യിൽ കണ്ടക്കൈ സ്വദേശിനിയായ യുവതിയെ വഞ്ചിതരായ ആളുകൾ എത്തി തടഞ്ഞുവെച്ചതോടെ പ്രശ്നം സങ്കീർണമായി മായിരിക്കുകയാണ്. തട്ടിപ്പിലെ മുഖ്യപ്രതി തൊടുപുഴ സ്വദേശി ജയിലിൽ കഴിയുന്ന സാഹചര്യത്തിൽ മറ്റു സ്ഥലങ്ങളിൽ കേസ് വരുന്നതോടെ ഇയാളുടെ ജയിൽ മോചനം അസാധ്യമാകും. അതു കണ്ടു തന്നെ ഇടപാടുകാരെ പരാതി കൊടുന്നതിൽ നിന്നും തട്ടിപ്പു സംഘം പിൻതിരിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ്. പെരിങ്ങോം മാത്തിൽ കേന്ദ്രീകരിച്ച്പയ്യന്നൂർ മേഖലയിൽ പ്രവർത്തിച്ച യുവതിയും പോലീസ് നിരീക്ഷണത്തിലാണ് നിരവധി സ്ത്രീകളെയാണ് സംഘം വലയിൽ കുടുക്കിയത്.നിലവിൽ മാധ്യമപ്രവർത്തകർ, അഭിഭാഷകർ ഉൾപ്പെടെ സമസ്ത മേഖലയിലും പ്പെട്ട ആളുകൾ ഈ സംഘത്തിൻ്റെ കുരുക്കിൽ പ്പെട്ട വിവരവും പുറത്തുവന്നിട്ടുണ്ട്. മാസങ്ങൾക്ക് മുമ്പ് ഈ സംഘത്തിൻ്റെ നീക്കങ്ങൾ പോലീസ് രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിച്ചു വരികയായിരുന്നു. സ്ത്രീ ശാക്തീകരണത്തിൻ്റെ മറവിൽ സീഡ് സൊ സൈറ്റികൾ രൂപീകരിച്ച് മറ്റൊരു കമ്പനിയുടെ സി.ആർ.എസ്. ഫണ്ട് ഉപയോഗിച്ച് സ്ത്രീശാക്തീകരണം നടത്തുന്നതിൻ്റെ ഭാഗമായി സംഘം കോടികളാണ് തട്ടിയെടുത്തത്.ഇരുചക്രവാഹനം പകുതി വിലക്ക് എന്ന് വിശ്വസിപ്പിച്ച് ബേങ്ക് അക്കൗണ്ട് വഴിയാണ് ഒന്നേകാൽ ലക്ഷത്തിൻ്റെ സ്കൂട്ടറിന് നിരവധി നിന്നായി 60,000 രൂപവീതം സംഘം തട്ടിയെടുത്തത്. വരും ദിവസങ്ങളിൽ പോലീസിൽ കൂടുതൽ പേർ പരാതികളെത്തുമെന്നാണ് വിവരം.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!