വീട് കുത്തിതുറന്ന് 10 പവനും പണവും കവർന്ന കുപ്രസിദ്ധ മോഷ്ടാക്കൾ അറസ്റ്റിൽ

Kannadiparamba online news

കണ്ണൂർ : റിട്ട: അധ്യാപകൻ്റെ വീടുകുത്തിതുറന്ന് 10 പവൻ്റെ ആഭരണങ്ങളും 1.6 ലക്ഷം രൂപയും കവർന്ന കുപ്രസിദ്ധ മോഷ്ടാക്കൾ പിടിയിൽ. കണ്ണൂർ മുണ്ടയാട് പള്ളിപ്രം സ്വദേശി കെ.സന്തോഷ് എന്ന കുയിലി സന്തോഷ് (45), കാഞ്ഞങ്ങാട് അജാനൂർ കാട്ടുകുളങ്ങരയിലെ വലിയവീട്ടിൽ മനു (36) എന്നിവരെയാണ് മുഴക്കുന്ന് സ്റ്റേഷൻ ഇൻസ്പെക്ടർ എ.വി.ദിനേശിൻ്റെ നേതൃത്വത്തിൽ എസ്.ഐ.വിപിൻകുമാർ, പോലീസ് ഉദ്യോഗസ്ഥരായ രാകേഷ്, ദിൽരൂപ്, സിജു ജോണി, സന്തോഷ്, ഷിബുലാൽ ,അജേഷ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്. അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.കഴിഞ്ഞ മാസം 26 ന് രാത്രി സ്റ്റേഷൻ പരിധിയിലെ അയിച്ചോത്ത് താമസിക്കുന്ന റിട്ട. അധ്യാപകൻ വേണുഗോപാലിൻ്റെ പൂട്ടിയിട്ട വീട് കുത്തി തുറന്ന മോഷ്ടാക്കൾ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച 10 പവൻ്റെ ആഭരണങ്ങളും 1.6 ലക്ഷം രൂപയും കവർന്നു കടന്നുകളയുകയായിരുന്നു .പരാതിയിൽ കേസെടുത്ത പോലീസ് കേസന്വേഷണത്തിനിടെ സ്വർണ്ണാഭരണങ്ങളും പണവും ഉൾപ്പെടെ മോഷ്ടാക്കളെ പിടികൂടുകയായിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!