വളപട്ടണം : അഴീക്കൽ മീൻപിടിത്ത തുറമുഖത്തെ കെട്ടിടത്തിൽ ഒഡിഷ സ്വദേശി രമേഷ്ദാസ് (45) കൊല്ലപ്പെട്ട കേസിൽ ഒരാൾകുടി അറസ്റ്റിൽ. ഒഡിഷ സ്വദേശി രമാകാന്ത് മാലിക്കിനെ (26) ആണ് വളപട്ടണം ഇൻസ്പെക്ടർ ടി.പി. സുമേഷ്, എസ്.ഐ. ടി.എം. വിപിൻ എന്നിവരുടെ നേതൃത്വത്തിൽ എ.എസ്.ഐ. എ.പി. ഷാജി, നിവേദ്, സി.പി.ഒ.മാരായ കിരൺ, ജോബി പി. ജോൺ എന്നിവരടങ്ങുന്ന പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ഡിസംബർ മൂന്നിനാണ് ചെങ്കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ നിലയിൽ രമേഷ് ദാസിനെ കണ്ടത്. ഒന്നാം പ്രതി മധു മാലിക്കിനെ (35) ഒഡിഷയിൽനിന്ന് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. മദ്യപാനത്തെ തുടർന്നുള്ള വാക്‌തർക്കത്തിനിടയിലാണ് രമേഷ് ദാസ് കൊല്ലപ്പെട്ടതെന്നാണ് പോലീസ് കരുതുന്നത്. രമാകാന്ത് പല സ്ഥലത്തും ഒളിച്ച് താമസിക്കുകയായിരുന്നു. അതിനിടെ ഫോൺ നമ്പറും മാറ്റി. ഒടുവിൽ ഹൈദരാബാദിലെ ജഗൻ ബഹാർ എന്ന സ്ഥലത്ത് ഒറ്റയ്ക്ക് താമസിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് പോലീസ് സംഘം പിടികൂടുകയായിരുന്നു. കൊല്ലപ്പെട്ട രമേഷ് ദാസ്, പ്രതികളായ മധു മാലിക്ക്, രമാകാന്ത് മാലിക്ക് എന്നിവർ സുഹൃത്തുക്കളായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

