പകുതിവിലയ്ക്ക് ഇരുചക്രവാഹനം വാഗ്ദാനം ചെയ്ത് തട്ടിപ്പ് കണ്ണൂരിലും

Kannadiparamba online news

വളപട്ടണം: പകുതിവിലയ്ക്ക് ഇരുചക്രവാഹനവും ഗൃഹോപകരണങ്ങളും നൽകാമെന്ന് വാഗ്ദാനം നൽകി കബളിപ്പിച്ചെന്ന പരാതിയുമായി കണ്ണൂരിലും സ്ത്രീകൾ രംഗത്ത്. വളപട്ടണം പോലീസ് സ്റ്റേഷൻ പരിധിയിലെ 88 വനിതകളാണ് ശനിയാഴ്ച രാവിലെ പോലീസ് സ്റ്റേഷനിലെത്തിയത്. അരക്കോടി രൂപയിലേറെ നഷ്ടപ്പെട്ടതായാണ് വനിതകൾ നൽകിയ പരാതിയിൽ വ്യക്തമാകുന്നത്.

അഴീക്കോട് പഞ്ചായത്തിൽ മാത്രം 160-ഓളം സ്ത്രീകൾക്ക് പണം നഷ്ടപ്പെട്ടതായാണ് സൂചന. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നായി ആയിരത്തോളം സ്ത്രീകൾ തട്ടിപ്പിൽ കുടുങ്ങിയിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ പരാതികളുടെ എണ്ണം വർധിക്കുമെന്നും പോലീസ്

ജില്ലയുടെ പല ഭാഗങ്ങളിലായി ആയിരത്തോളം സ്ത്രീകൾ വഞ്ചിക്കപ്പെട്ടിട്ടുണ്ടാകാം എന്നാണ് പൊലീസിന്റെ വിലയിരുത്തൽ. എത്ര പേർ വഞ്ചിക്കപ്പെട്ടുയെന്ന കൃത്യമായ കണക്ക് ഇതുവരെ വ്യക്തമായിട്ടില്ല. തട്ടിപ്പിലെ പ്രധാനിയെന്ന കരുതുന്നയാളെ മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തൊടുപുഴ കുടയെത്തുർ കോളപ്ര ചുരക്കുളങ്ങര വീട്ടിൽ അനന്തു (26) ആണ് പൊലീസ് പിടിയിലായത്. മൂവാറ്റുപുഴയിൽ മാത്രം 8.59 കോടിയുടെ തട്ടിപ്പ് നടന്നതായാണ് വിവരം.
സീഡ് സൊസൈറ്റി പ്രൊമോട്ടർ എന്ന പേരിലാണ് ഇയാൾ ആളുകളെ സമീപിച്ചത്. മൂന്ന് മാസത്തിനുള്ളിൽ വാഹനം നൽകാമെന്ന വാഗ്ദാനം നടക്കാതെയായപ്പോഴാണ് പരാതിയുമായി സ്ത്രീകൾ എത്തിയത്.

തട്ടിയത് രണ്ടരക്കോടി?

ഇരിക്കൂർ, എടക്കാട്, കണ്ണൂർ, തളിപ്പറമ്പ്, പയ്യന്നൂർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് നടന്ന തട്ടിപ്പിൽ കണ്ണൂർ മേഖല പരിധിയിൽ മാത്രം 493 അപേക്ഷകരിൽ നിന്ന് രണ്ടരക്കോടിയിലേറെ തട്ടിയെടുത്തു എന്നാണ് പ്രാഥമിക നിഗമനം. സാമൂഹിക സംരംഭകത്വ വികസന പദ്ധതി പ്രകാരമാണ് വാഹനം നല്കുന്നത് എന്നും വൻകിട കമ്പനികളുടെ സി.എസ്.ആർ ഫണ്ടിൽ നിന്നുമാണ് പകുതി തുക നൽകുക എന്നുമാണ് അപേക്ഷകരെ വിശ്വസിപ്പിച്ചിരുന്നത്. തയ്യൽയന്ത്രം, ജലസംഭരണി, ജൈവ വളം പോലുള്ള സാധനങ്ങൾ വിതരണം ചെയ്താണ് വിശ്വാസം ആർജിച്ചതെന്നും പറയുന്നു. വളപട്ടണം പഞ്ചായത്തിന്റെ വാർഡ് ഗ്രൂപ്പിൽ പരസ്യം കണ്ടതിനാലാണ് പണം നിക്ഷേപിച്ചതെന്നും പറയുന്നുണ്ട്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!