എം.പി. ഫണ്ട്: ജയിലിന്‌ നൽകിയ ആംബുലൻസ് ഫ്ളാഗ് ഓഫ് ചെയ്തു

Kannadiparamba online news

കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിൽ ആൻഡ് കറക്ഷനൽ ഹോമിലേക്ക് എം.പി.യുടെ പ്രാദേശിക വികസന നിധിയിൽനിന്ന് അനുവദിച്ച ആംബുലൻസിന്റെ ഫ്ളാഗ് ഓഫ് ഡോ. വി. ശിവദാസൻ എം.പി. നിർവഹിച്ചു.

ജയിൽ ലൈബ്രറിക്ക് എം.പി. നൽകിയ പുസ്തകങ്ങൾ മുഖ്യാതിഥി ടി. പത്മനാഭൻ കൈമാറി. ബാല്യകാലത്ത് ഒഴിവുസമയം ചെലവഴിച്ചത് ജയിൽപറമ്പുകളിലായിരുന്നു. അതിനാൽ ജയിൽ തനിക്ക് അന്യമായ സ്ഥാപനമല്ല. ചെറുപ്പം മുതലേ ഉള്ള വായനയെ ജയിൽ വളരെ സഹായിച്ചിട്ടുണ്ട്. അന്നേ ധാരാളം പുസ്തകം ഉണ്ടായിരുന്ന കണ്ണൂർ സെൻട്രൽ ജയിൽ ലൈബ്രറിയിലെ പുസ്തകങ്ങൾ എടുത്ത് വായിച്ച് വളർന്ന വ്യക്തിയാണ് താനെന്നും പത്മനാഭൻ ഓർമ്മിച്ചു. 96 വയസ്സുള്ള തനിക്ക് 80 വർഷം മുൻപ് വായിച്ച ആ പുസ്തകങ്ങളുടെ പേരുകൾ ഇപ്പോഴും ഓർത്തെടുക്കാനാകും. പക്ഷേ, ആ പുസ്തകങ്ങൾ ചിലപ്പോൾ പൊടിഞ്ഞുപോയിരിക്കാം അദ്ദേഹം പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!