ഒമ്പത്കിലോ കഞ്ചാവ് പിടികൂടി

Kannadiparamba online news

കണ്ണൂർ: റെയിൽവേ സ്റ്റേഷനിലും പരിസരത്തും നടത്തിയ പരിശോധനയിൽ 9 കിലോ കഞ്ചാവ് പിടികൂടി.
എക്സൈസ് റെയ്ഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ കൊച്ചു കോശിയും സംഘവും കണ്ണൂർ ആർ.പി.എഫും എക്സൈസ് ഇൻ്റലിജൻസുമായി ചേർന്ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടത്തിയ സംയുക്ത പരിശോധനയിൽ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൻ്റെ വടക്ക് വശത്ത് വെച്ചാണ് ഉപേക്ഷിച്ച നിലയിൽ 9 കിലോകഞ്ചാവ് കണ്ടെത്തിയത്. റെയിൽവേ സ്റ്റേഷനിലേയും പരിസര പ്രദേശങ്ങളിലേയും നിരീക്ഷണ ക്യാമറകൾ പരിശോധിച്ചതിലും യാത്രക്കാരോടും മറ്റും അന്വേഷിച്ചതിലും പ്രതിയെ കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. പോളിത്തീൻ കവറിൽ ഒതുക്കി ഒരു ഷോൾഡർ ബേഗിൽ ഒളിപ്പിച്ച് വെച്ച നിലയിലാണ് പ്ലാറ്റ്ഫോമിലുള്ള ശൗചാലയത്തിന് സമീപത്ത് നിന്നും കഞ്ചാവ് കണ്ടെത്തിയത്.
റെയ്ഡിൽ പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) സജിത്ത് എം, സിവിൽ എക്സൈസ് ഓഫീസർ മുഹമ്മദ് ബഷീർ സി.വി, സിവിൽ എക്സൈസ് ഡ്രൈവർ ഷജിത്ത് പി, ആർ പി എഫ് ഇൻസ്പെക്ടർ എൻ കെ ശശി, എ.പി അജിത്ത് അശോക് എസ്.ഐ. ആർ പി എഫ്പാലക്കാട്, സഞ്ജയ് കുമാർ വി വി എ എസ്.ഐകണ്ണൂർ, ഷിജു കെ.എം പാലക്കാട്, ആർ പി എഫ് കോൺസ്റ്റബിൾ കെ.സി മനോജ് കുമാർ രഘുനാഥ് കെ.കെ.അസി.എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ഷജിത്ത് കണ്ണിച്ചി എന്നിവരും ഉണ്ടായിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!