കണ്ണൂർ: ഗതാഗതകരാറുകാരുടെയും റേഷൻ വ്യാപാരികളുടേയും മൂന്നാഴ്ച്ചക്കാലയോളം നീണ്ടു നിന്ന സമരം സർക്കാർ ഒത്തു തിർപ്പാക്കിയെങ്കിലും സംസ്ഥാനത്ത് ജനുവരി മാസം പതിനേഴ് ലക്ഷത്തോളം കാർഡ് ഉടമകൾക്കുള്ള റേഷൻ സാധനങ്ങൾ ഭൂരിഭാഗം കടകളിലും എത്തിക്കാൻ ഭക്ഷ്യവിതരണ വകുപ്പിന് സാധിച്ചില്ല. ജനുവരിയിലെ റേഷൻ വിതരണം 31 ന് അവസാനിപ്പിക്കണമെന്നുള്ള സർക്കാർ തീരുമാനത്തിൽ പിൻമാറണമെന്നും മുഴുവൻ കാർഡ് ഉടമകൾക്കും റേഷൻ ലഭ്യമാകുന്നതിന് വേണ്ടിയും ഈ മാസത്തെ റേഷൻ ഫെബ്രുവരി പതിനഞ്ച് വരെ നീട്ടണമെന്നും. അല്ലാത്ത പക്ഷം പ്രത്യക്ഷ സമരത്തിന് നേതൃത്വം നൽകുമെന്നും യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ്റ് വിജിൽ മോഹനൻ പ്രസ്താവനയിൽ അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

