കണ്ണാടിപ്പറമ്പ് : നിസ്സഹായരും നിരാലംബരുമായ കിടപ്പു രോഗികൾക്കാവശ്യമായ സാധന സാമഗ്രികൾ സ്കൂളിൽ നിന്നും നാറാത്ത് സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ അധികൃതർ ഏറ്റുവാങ്ങി.പുലീപ്പി ഹിന്ദു എൽ.പി. സ്കൂളിലെ കുട്ടികൾ സ്കൂളിലെത്തിച്ച സാമഗ്രികകൾ സീനിയർ അധ്യാപകരായ എൻ.പി. പ്രജേഷ് , പി.വി. സറീന എന്നിവർ ആരോഗ്യ പ്രവർത്തക സുനിത, നഴ്സിംഗ് സ്റ്റാഫ് അനിത പാലങ്ങാടൻ എന്നിവർക്കു നൽകി. സംരംഭത്തിനു പങ്കു ചേർന്ന കുട്ടികൾക്കും സ്കൂളിനും നന്ദി അറിയിച്ചു കൊണ്ട് ചടങ്ങ് അവസാനിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

