നൃത്തം ചെയ്യുന്നതിനിടെ കുഴഞ്ഞു വീണു വീട്ടമ്മ മരിച്ചു.

Kannadiparamba online news

പയ്യന്നൂർ: ക്ഷേത്ര കളിയാട്ടത്തോടനുബന്ധിച്ച് നടന്ന ഡാൻസ് പരിപാടിയിൽ നൃത്തം ചെയ്യുന്നതിനിടെ കുഴഞ്ഞു വീണു വീട്ടമ്മ മരിച്ചു.
പയ്യന്നൂർതെരുവിലെ പി.ടി. സുകുമാരൻ്റെ ഭാര്യ ജീജ സുകുമാരൻ(51) ആണ് മരിച്ചത്.ഇന്നലെ രാത്രി 9.30 മണിയോടെയാണ് സംഭവം. മമ്പലം ക്ഷേത്ര കളിയാട്ട മഹോത്സവത്തിനോടനുബന്ധിച്ച് ഗ്രൗണ്ടിൽ നടന്ന 80 ഓളം വനിതകൾ പങ്കെടുത്ത ഫ്യൂഷൻ ഡാൻസിനിടെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞു വീണ ഇവരെ ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കാഞ്ഞങ്ങാട് തെരുവത്ത് ലക്ഷ്മി നഗറിലെ പി.ജനാർദ്ദനൻ്റെയും ടി.കെ.രോഹിണിയുടെയും മകളാണ് ജീജ.
മക്കൾ: സുകന്യ പി.ടി, ജിഷ്ണു പി.ടി. സഹോദരങ്ങൾ: നിവേദിത (അംഗൻവാടി ജീവനക്കാരി), ജയരാജൻ (രാജ് റസിഡൻസി കാഞ്ഞങ്ങാട്, )ജയദേവൻ.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!