മസ്‌കറ്റ്: ഭാര്യയും മക്കളും ഒമാനിലേക്ക് വരാനിരിക്കെ ഭർത്താവ് ഹൃദയാഘാതം മൂലം മരണപ്പെട്ടു. കണ്ണൂർ, തലശ്ശേരി പുന്നോൽ സ്വദേശി മുഹമ്മദ് ജബ്‌സീർ (33) ആണ് ഒമാനിലെ മസ്ക്കറ്റിനടുത്ത് മൊബേലയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടത്.
ദേഹാസ്വസ്ഥം അനുഭവപ്പെട്ടതിനെ തുടർന്ന് അടിയന്തിരമായി മൊബേലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിൽ വെച്ചായിരുന്നു മരണം.
കുറിച്ചിയിൽ ആയിഷാ മഹലിലെ ജലാലുദ്ധീൻ, ഖദീജാ ദമ്പതികളുടെ മകനാണ് മുഹമ്മദ് ജബ്‌സീർ. ഭാര്യ: നഫീസത്തുൽ സീബ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

