പോക്സോക്കേസിൽ 67 കാരന് 18 വർഷം തടവും പിഴയും

Kannadiparamba online news

തളിപ്പറമ്പ : തളിപ്പറമ്പ പോലീസ് സ്റ്റേഷൻ പരിധിയിലെ 11 കാരിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിൽ 67 കാരന് 18 വർഷം തടവിനും ഒരു ലക്ഷത്തി എഴുപത്തി അയ്യായിരം രൂപ പിഴയടക്കാനും കോടതി ശിക്ഷ വിധിച്ചു. തളിപ്പറമ്പ പ്ലാത്തോട്ടം സ്വദേശി മാണുക്കര
പട്ടുവക്കാരൻ അശോകനെയാണ് തളിപ്പറമ്പ അതിവേഗ പോക്സോ കോടതി ജഡജി ആർ. രാജേഷ് ശിക്ഷിച്ചത്. 2022-ലായിരുന്നു കേസിനാസ്പദമായ സംഭവം. അന്നത്തെ എസ്ഐ.പി. യദുകൃഷ്ണനാണ് പ്രതിയെ അറസ്റ്റ് ചെയ്യുകയും അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കുകയും ചെയ്തത്. പ്രോസിക്യഷന് വേണ്ടി അഡ്വ ഷെറി മോൾ ജോസ് ഹാജരായി

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!