ചെറുകുന്നിൽ വ്യാപാര സ്ഥാപനങ്ങളിൽ തീപിടുത്തം

Kannadiparamba online news

കണ്ണപുരം .ചെറുകുന്ന്തറ ടൗണിൽ വ്യാപാരസ്ഥാപനങ്ങളിൽ തീപിടുത്തം. ഇന്ന് രാവിലെ ആറുമണിയോടെയാണ് തീപിടുത്തമുണ്ടായത്. കണ്ണപുരം സ്വദേശി ലൂക് മാൻ്റെ ഉടമസ്ഥതയിലുള്ള ചെറുകുന്നിലെ റഷീദ ആയുർവേദ മെഡിക്കൽസ്, കണ്ണപുരത്തെ പി.പി.മുസ്തഫയുടെ ഉടമസ്ഥതയിലുള്ളപിവിഎച്ച് ആൻ്റ്സൺസ് സൂപ്പർ മാർക്കറ്റ് എന്നീ സ്ഥാപനങ്ങളുടെ മുകളിലത്തെ നിലയിലാണ് തീപിടുത്തമുണ്ടായത്. തീയും പുകയും ഉയരുന്നത് കണ്ട് നാട്ടുകാർ കണ്ണപുരം പോലീസിലും ഫയർഫോഴ്സിലും വിവരമറിയിക്കുകയായിരുന്നു. തുടർന്ന് കണ്ണൂരിൽ നിന്നെത്തിയ ഫയർ ഫോഴ്സ് രണ്ട് യൂണിറ്റ് 9000 ലിറ്റർ വെള്ളം ഉപയോഗിച്ചാണ് സ്റ്റേഷൻ ഓഫീസർ ടി.അജയൻ, ഫയർ ആൻ്റ് റെസ്ക്യു ഓഫീസർ സുകുമാരൻ, മനോജ്, ശിവപ്രസാദ്, ഷിജോ എന്നിവരുടെ നേതൃത്വത്തിൽ തീയണച്ചത്.
ഇരുസ്ഥാപനങ്ങളിലും സാധനങ്ങൾ സൂക്ഷിക്കുന്ന സ്ഥലത്താണ് തീപിടിച്ചത്. മേൽക്കൂര ഉൾപ്പെടെ കത്തി നശിച്ചു. തീപടരുന്നത് തക്ക സമയത്ത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതിനാൽ ദുരന്ത മൊഴിവായി. അഞ്ചു ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!