കണ്ണാടിപ്പറമ്പ് : സമഗ്ര ശിക്ഷാ കേരള എഴുത്തുകൂട്ടം വായനാക്കൂട്ടം പദ്ധതിയുടെ ഭാഗമായി ദേശസേവ സ്കൂളിൽ കവിത ശില്പശാല നടത്തി. എഴുത്തിനേയും വായനയേയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യം വെച്ചു കൊണ്ട് നടത്തിയ പരിപാടിയിൽ സ്കൂൾ ഹെഡ്മിസ്ട്രസ് എം. വി ഗീത ടീച്ചർ സ്വാഗതവും GHSS അധ്യാപികയും കവയിത്രിയുമായ ശ്രീലേഖ ഉദ്ഘാടനവും നിർവ്വഹിച്ചു. ചടങ്ങിൽ അധ്യാപികമാരായ വി.കെ സുനിത, എ.ബിന്ദു, രജനി എം എന്നിവർ സംബന്ധിച്ചു. അധ്യാപകരായ ബവിൽ. ടി.എച്ച്, സുമ .പി.വി എന്നിവർ ക്ലാസ് നയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

