വാഹനാപകടം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

Kannadiparamba online news

പരിയാരം: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു.
ബൈക്കും കാറും കൂട്ടിയിടിച്ച് ചികില്‍സയിലായിരുന്ന ബൈക്ക് യാത്രികൻ
ഏഴോം നരിക്കോട് ഏച്ചില്‍മൊട്ടയിലെ പരേതനായ കുതിരുമ്മൽശശിധരൻ്റെയും ഗിരിജയുടെയും മകൻ
പി.പി.ശ്രീരാഗ് (28) ആണ് മരണപ്പെട്ടത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ഇക്കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ പരിയാരം ചിതപ്പിലെപ്പൊയില്‍ വെച്ചായിരുന്നു അപകടം. ശ്രീരാഗ് സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ഗുരുതരാവസ്ഥയിൽചികിത്സക്കിടെയാണ് അന്ത്യം. സഹോദരൻ: വൈശാഖ്.
സഹയാത്രികൻ ഏച്ചില്‍മൊട്ടയിലെ റൂബിനും(27) ഗുരുതരമായി പരിക്കേറ്റിരുന്നു.ഇയാൾ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!