കണ്ണാടിപ്പറമ്പ്: നിടുവാട്ട് ഒളിയങ്കര യെക്കുബിയ ജുമാ മസ്ജിദ് മൗലൂദ് നാളെയും മറ്റന്നാളും നടക്കും. മൗലൂദിന്റെ ഭാഗമായി കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്നുള്ള അരി സമർപ്പണത്തിനെത്തിയ ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ ബി.എം.വിജയൻ, അംഗങ്ങളായ എ.വി.നാരായണൻ , സി.ബിജു, കെ.സന്തോഷ് മാതോടം, ഉത്രവിളക്ക് മഹോത്സവ കമ്മിറ്റി സിക്രട്ടറി എൻ. രാധാകൃഷ്ണൻ , പ്രസിഡന്റ് പി രഘുനാഥൻ , പി.നന്ദകുമാർ ,രാജീവൻ ആചാരി തുടങ്ങിയ ഭാരവാഹികളെ പള്ളി കമ്മിറ്റി പ്രസിഡന്റ് കെ.ടി. മൂസാൻ ഹാജി, സിക്രട്ടറി കെ.പി. ഷാഫി, ഖത്തീബ് ബഷീർ നദ്‌വി, സി.പി. മായിൻ മാസ്റ്റർ, ഒ.പി. മൂസാ ൻ ഹാജി, ടി.പി. അമീൻ, കെ.ടി.ഖാലിദ് ഹാജി എന്നിവർ ചേർന്ന് ഉപഹാരം നല്കി സ്വീകരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

