കണ്ണാടി വീടിന്റെ താക്കോൽ ധാനം

Kannadiparamba online news

കണ്ണാടി ചാരിറ്റബിൾ സൊസൈറ്റിയുടെ അഞ്ചാം വർഷത്തോടനുബന്ധിച്ച് നിർമ്മിച്ച നൽകുന്ന വീടിന്റെ താക്കോൽദാനം കർമ്മം റിപ്പബ്ലിക് ദിനത്തിൽ നിർവഹിച്ചു… കണ്ണാടിയുടെ പ്രസിഡണ്ട് ആനന്ദ് പി പി യുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ താക്കോൽദാനവും ഉദ്ഘാടനവും സോയ ചാരിറ്റബിൾ ട്രസ്റ്റിന്റെ അധ്യക്ഷയും എ ഐ സി സി വക്താവുമായ ഡോ:ഷമ മുഹമ്മദ് നിർവഹിച്ചു, ഡിസിസി ജനറൽ സെക്രട്ടറി രജിത്ത് നാറാത്ത് റിപ്പബ്ലിക് ദിന സന്ദേശം നൽകി, മോഹനാംഗൻ എംപി, എൻ ഇ ഭാസ്കരമാരാർ, കെ പ്രശാന്ത് മാസ്റ്റർ, തുടങ്ങിയവർ ആശംസ അർപ്പിച്ച് സംസാരിച്ചു, കണ്ണാടി നടത്തിയ ഓൺലൈൻ ലൈൻ ഓഫ്‌ മത്സരങ്ങളുടെ സമ്മാനദാനവും രാജേഷ് കോയ്യോടിന്റെ 110 ആം വേദിയിൽ എത്തിനിൽക്കുന്ന അച്ഛൻ എന്ന ഏകപാത്ര നാടകവും അരങ്ങേറി. കണ്ണാടി ചാരിറ്റബിൾ സൊസൈറ്റിയുടെ സെക്രട്ടറി ധനേഷ് സി വി സ്വാഗതവും ഷമേജ് വടക്കയിൽ നന്ദിയും പറഞ്ഞു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!