കണ്ണൂർ പുതിയതെരുവിൽ ബ്രൗൺഷുഗറുമായി രണ്ട് പേർ അറസ്റ്റിൽ

Kannadiparamba online news

നിരോധിത മാരക മയക്കുമരുന്നായ ബ്രൗൺഷുഗറുമായി കണ്ണൂർ സ്വദേശികൾ പോലീസ് പിടിയിൽ. 20.71 ഗ്രാം ബ്രൗൺ ഷുഗറുമായി മുണ്ടയാട് ശ്രീനിലയത്തിലെ കെ ശ്രീജിത്ത്, എടക്കാട് ബൈത്തുൽ നിസാറിലെ ടി കെ മുഹമ്മദ് റഫീഖ് എന്നിവരാണ് പിടിയിലായത്. വളപട്ടണം ഇൻസ്‌പെക്ടർ സുമേഷിന്റെ നേതൃത്വത്തിൽ എസ്ഐ ഉണ്ണികൃഷ്ണൻ, ഉദ്യോഗസ്ഥരായ മധു പണ്ടാരം,കിരൺ, സുഭാഷ് എന്നിവരും സിറ്റി പോലീസ് ഡാൻസഫ് ടീമും ചേർന്നാണ് പ്രതികളെ പിടികൂടിയത്. ഇരുവരും മുംബയിൽ പോയി ബ്രൗൺ ഷുഗർ വാങ്ങി കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങി ബസ് മാർഗം കണ്ണൂരിലേക് വരവേ ഒന്നാം പ്രതിയായ ശ്രീജിത്തിനെ പുതിയ തെരു ഹൈവേ ജംഗ്ഷനിൽ വച്ചും രണ്ടാം പ്രതിയെ കണ്ണൂർ ടൗണിൽ വച്ചുമാണ് പിടികൂടിയത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!