യൂത്ത് ലീഗിന്റെ ‘ബ്ലഡ് കെയർ’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം 30-ന് നിടുവാട്ട് ആഫിയ ക്ലിനിക്കിൽ

Kannadiparamba online news

കണ്ണൂർ: “നൽകാം ജീവന്റെ തുള്ളികൾ” എന്ന പ്രമേയത്തിൽ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ആവിഷ്കരിച്ച
രക്തദാന ക്യാംപയിൻ ആയ ‘ബ്ലഡ് കെയർ’ പദ്ധതിയുടെ
ജില്ലാതല ഉദ്ഘാടനം 30ന് രാവിലെ 9:30-ന് നിടുവാട്ട് ആഫിയ ക്ലിനിക്കിൽ വെച്ചു നടക്കും. രക്ത ദാനത്തിന്റെ അനിവാര്യത പൊതു ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനും യുവാക്കൾക്കിടയിൽ രക്തദാന സന്നദ്ധത വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യം വെച്ചാണ് ക്യാംപയിൻ രൂപകൽപ്പന ചെയ്തിട്ടുള്ളത് .
ജനുവരി 25-നു സംസ്ഥാനതല ഉദ്ഘാടനം നടന്നതോടെ ആരംഭിച്ച ക്യാംപയിൻ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനമായ ജനുവരി 30-നു ജില്ലയിൽ ക്യാംപയിൻ പ്രവർത്തനങ്ങൾക്ക് തുടക്കമാകും .
പദ്ധതിയുടെ ഭാഗമായി കണ്ണൂർ ജില്ല മുസ്‌ലിം യൂത്ത് ലീഗ് കമ്മറ്റി ജില്ലയിൽ 7,000 യൂണിറ്റ് രക്തം ദാനം ചെയ്യുന്നതിനുള്ള വിപുലമായ പദ്ധതികൾക്കാണ് രൂപം നൽകിയിട്ടുള്ളത്.
മലബാർ ക്യാൻസർ സെന്റർ (എം.സി.സി), അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ്, തലശ്ശേരി ഗവ. ഹോസ്പിറ്റൽ, കണ്ണൂർ ഗവ. ഹോസ്പിറ്റൽ, പെരിയാരം മെഡിക്കൽ കോളേജ്, മറ്റു സ്വകാര്യ ബ്ലഡ് ബാങ്കുകൾ എന്നിവയുടെ സഹകരണത്തോടെ ജില്ലയിൽ ഉടനീളം പഞ്ചായത്ത്, മുൻസിപ്പൽ /കോർപറേഷൻ തലങ്ങളിൽ പ്രത്യേകമായി ബ്ലഡ് ഡോണേഷൻ ക്യാംപുകൾ സംഘടിപ്പിച്ച് രക്ത ശേഖരണം നടത്തും. യൂത്ത് ലീഗ് ജില്ലാ ഭാരവാഹികൾ, ജില്ലാ കമ്മറ്റി അംഗങ്ങൾ ഉൾപ്പെടെ 100 പേർ ഉദ്ഘാടന ക്യംപിൽ രക്തദാനം നടത്തും. ഫെബ്രുവരി മാസത്തിൽ ജില്ലയിലെ 11 നിയോജക മണ്ഡലങ്ങളിലും മണ്ഡലംതല ഉദ്ഘാടനങ്ങളായി രക്തദാന ക്യാംപയിനുകൾ നടത്തും. ക്യാംപയിൻ സമാപിക്കുന്ന ജൂൺ മാസത്തിനുള്ളിൽ ജില്ലയിലെ വിവിധ പഞ്ചായത്ത്, മുൻസിപ്പൽ കമ്മറ്റികൾക്കു കീഴിൽ നടക്കുന്ന ക്യാംപുകളിലൂടെയും ഹോസ്പിറ്റലുകൾ കേന്ദ്രീകരിച്ചുള്ള രക്ത ദാനത്തിലൂടെയും 7,000 യൂണിറ്റ് രക്തം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ ദാനം ചെയ്യുന്ന രീതിയിലാണ് കപദ്ധതി ക്രോഡീകരിച്ചിട്ടുള്ളത് . ഇതിനു നേതൃത്വൽ നൽകാൻ പ്രത്യേകമായ കോർഡിനേറ്റർമാറി മണ്ഡലം, പഞ്ചായത്ത് തലങ്ങളിൽ ചുമതലപ്പെടുത്തിയിട്ടുണ്ട് .
യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി പ്രത്യേകം തയ്യാറാക്കിയ ‘ബ്ലഡ് കെയർ’ അപ്ലിക്കേഷനിൽ രക്തദാദാക്കളുടെ വിവരങ്ങൾ ക്രോഡീകരിച്ച് ക്യാംപയിൻ സമാപനത്തോടുകൂടി സംസ്ഥാനത്തെ ഏറ്റവും വലിയ രക്ത ദാദാക്കളുടെ ബ്ലഡ് ഡയറക്ടറി നാടിനു സമർപ്പിക്കും. പൊതു ജനങ്ങൾക്കും നേരിട്ട് മൊബൈൽ ഫോണിലൂടെ പരിശോധിക്കാൻ കഴിയുന്ന ഈ അപ്ലിക്കേഷൻ ഉപയോഗിച്ച് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലുള്ള രക്ത ദാദാക്കളെ ആവശ്യക്കാർക്ക് നേരിട്ട് ബന്ധപ്പെട്ട് അവരുടെ സേവനം പ്രയോജനപ്പെടുത്താൻ സാധിക്കും.
യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് നസീർ നെല്ലൂർ, ജനറൽ സെക്രട്ടറി പി.സി നസീർ, ട്രഷറർ അൽത്താഫ് മങ്ങാടൻ, ബ്ലഡ് കെയർ ജില്ലാ കോർഡിനേറ്റർ കെ.കെ ഷിനാജ് എന്നിവർ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!