ജനുവരി 26: മണ്ഡലം തലങ്ങളിൽ എസ്.ഡി.പി.ഐ അംബേദ്കർ സ്‌ക്വയർ സംഘടിപ്പിക്കും

Kannadiparamba online news

കണ്ണൂർ: ഭരണഘടനയെയും അതിന്റെ ശില്പിയെയും അവഹേളിക്കുന്ന കേന്ദ്ര സർക്കാർ നയങ്ങളിൽ പ്രതിഷേധിച്ച് ജനുവരി 26ന് ഭരണഘടനയാണ് ഇന്ത്യയുടെ ആത്മാവ് എന്ന പ്രമേയത്തിൽ പാർട്ടി സംസ്ഥാന വ്യാപകമായി നടത്തുന്ന അംബേദ്കർ സ്‌ക്വയർ ജില്ലയിലെ മുഴുവൻ മണ്ഡലങ്ങളിലും സംഘടിപ്പിക്കും. തലശ്ശേരി-കൂത്തുപറമ്പ് മണ്ഡലം തല സംയുക്ത പരിപാടി വൈകീട്ട് 4.30ന് തലശ്ശേരിയിൽ സംസ്ഥാന പ്രസിഡന്റ്‌ സി പി എ ലത്തീഫ് ഉത്ഘാടനം ചെയ്യും. കണ്ണൂർ ടൗണിൽ നടക്കുന്ന അംബേദ്കർ സ്‌ക്വയർ ജില്ലാ പ്രസിഡന്റ്‌ ബഷീർ കണ്ണാടിപ്പറമ്പും ഉത്ഘാടനം ചെയ്യും.ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതാണ് നമ്മുടെ ഭരണഘടന. ഈ ഭരണഘടനയും അതുയർത്തുന്ന മൂല്യങ്ങളുമാണ് ഇന്ത്യയുടെ ആത്മാവ്. അതെക്കാലത്തും സംരക്ഷിച്ചു നിർത്താൻ നാം ഓരോരുത്തരും ബാധ്യസ്ഥരാണ്. ഭരണഘടനയെയും അതിന്റെ മൂല്യങ്ങളെയും സംരക്ഷിക്കാൻ ബാധ്യതപ്പെട്ട കേന്ദ്ര ആഭ്യന്തര മന്ത്രി തന്നെ ഭരണഘടന ശില്പിയായ അംബേദ്കറെ അവഹേളിക്കുകയാണ്. ഇത്തരം അവഹേളനങ്ങൾ രാജ്യം പൊറുക്കില്ലെന്ന് ഉറക്കെ പ്രഖ്യാപിക്കാൻ കൂടിയാണ് റിപ്പബ്ലിക് ദിനത്തിൽ അംബേദ്കർ സ്‌ക്വയർ കൊണ്ട് സംഘടിപ്പിക്കുന്നത്.

അംബേദ്കർ സ്‌ക്വയർ

തലശ്ശേരി -സി പി എ ലത്തീഫ് (സംസ്ഥാന പ്രസിഡന്റ്‌ )
കണ്ണൂർ -ബഷീർ കണ്ണാടിപ്പറമ്പ് (ജില്ലാ പ്രസിഡന്റ്‌ )
അഴീക്കോട്‌ -നൗഷാദ് പുന്നക്കൽ (ജില്ല വൈസ് പ്രസിഡന്റ്‌ )
മട്ടന്നൂർ -ശംസുദ്ധീൻ മൗലവി (ജില്ലാ വൈസ് പ്രസിഡന്റ്‌ )
കല്യാശേരി -പി സി ഷഫീഖ് (ജില്ലാ സെക്രട്ടറി )
ധർമ്മടം -പിടിവി ഷംസീർ (ജില്ല സെക്രട്ടറി )
പേരാവൂർ -അഡ്വ കെ സി മുഹമ്മദ്‌ ഷബീർ (ജില്ലാ കമ്മിറ്റി അംഗം )
തളിപ്പറമ്പ് ;സുനീർ പോയിതുംകടവ് (ജില്ലാ കമ്മിറ്റി അംഗം )

വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ്‌ ബഷീർ കണ്ണാടിപ്പറമ്പ് , ജനറൽ സെക്രട്ടറി എ പി മുസ്തഫ, വൈസ് പ്രസിഡന്റ്‌ ശംസുദ്ധീൻ മൗലവി എന്നിവർ പങ്കെടുത്തു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!