സഹകാരി ധർണ്ണ നടത്തി

Kannadiparamba online news

സഹകരണ മേഖലയിൽ പ്രതിസന്ധി സൃഷ്ടിക്കുന്ന ഒട്ടനവധി നടപടികളുമായി കേരളത്തിലെ സർക്കാർ മുന്നോട്ടു പോവുകയാണ്. കേരള ബാങ്ക് രൂപീകരണത്തോടുകൂടി പ്രാഥമിക സഹകരണ സംഘങ്ങൾക്ക് ലഭിച്ചു കൊണ്ടിരുന്ന എല്ലാ സഹായങ്ങളും ഇപ്പോൾ നിലച്ചമട്ടാണ്. പ്രാഥമിക സഹകരണ ബാങ്കുകൾക്ക് ജില്ലാ ബാങ്ക് പലിശയിനത്തിൽ അനുവദിച്ചു കൊണ്ടിരുന്ന ആനുകൂല്യങ്ങൾ എല്ലാം എടുത്തു കളയുകയും സാധാരണ നിക്ഷേപകർക്ക് വട്ടിപ്പലിശ നൽകുന്നതു പോലുള്ള പലിശ സമ്പ്രദായങ്ങൾ നടപ്പിലാക്കുകയും ചെയ്തത് പ്രാഥമിക സഹകരണ സംഘങ്ങളെ തകർക്കുന്നതിന് തുല്യമാണ്. സഹകരണ മേഖലയിലെ ജനാധിപത്യം രാഷ്ട്രീയ പകപോക്കൽ നിലപാടുകളുടെയും അടിസ്ഥാനത്തിൽ അട്ടിമറിക്കപ്പെടുന്നത് സഹകരണ മേഖലക്ക് വലിയ ക്ഷീണമാണ് ഉണ്ടാക്കുന്നത്. ഏകീകൃത സോഫ്റ്റ്‌വെയർ സംവിധാനം കേന്ദ്രസർക്കാർ നടപ്പിലാക്കാൻ തീരുമാനിച്ചു എന്ന് പറയുകയും അതിന് വിരുദ്ധമായി സംസ്ഥാന സർക്കാർ ഒരു ഏകീകൃത സോഫ്റ്റ്‌വെയർ പ്രഖ്യാപിക്കുകയും അതുമായി ബന്ധപ്പെട്ട് രണ്ട് സർക്കാരുകളും ഒരു വിധത്തിലും മുന്നോട്ടു പോകാതെ ഈ മേഖലയിൽ സൃഷ്ടിച്ചിരിക്കുന്ന പ്രതിസന്ധി വളരെ വലുതാണ് എന്നതും നമുക്ക് പ്രയാസം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്.ധർണ്ണ ഡിസിസി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ് ഉദ്ഘടനം ചെയ്തു.
രജിത്ത് നാറാത്ത് അധ്യക്ഷത വഹിച്ചു.നേതാക്കളായ
വി ടി തോമസ്, മുണ്ടേരി ഗംഗാധരൻ, ജെയ്സൺ തോമസ്, കെ എം ശിവദാസൻ, എം രാജു, ലക്ഷ്മണൻ തുണ്ടിക്കൊത്ത് എന്നിവർ സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!