കണ്ണാടിപ്പറമ്പ്: പ്രവർത്തനരംഗത്ത് സമുദായ നേതൃത്വം നിസ്വാർത്ഥമായി നിലകൊണ്ടതു കൊണ്ടാണ് സമുദായത്തിനകത്ത് വലിയ പുരോഗതികൾ ഉണ്ടായതെന്ന് പ്രമുഖ പണ്ഡിതൻ അഷ്റഫ് അൽ ഖാസിമി അഭിപ്രായപ്പെട്ടു കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോംപ്ലക്സിൽ നടന്നുവരുന്ന വാർഷിക പ്രഭാഷണത്തിന്റെ നാലാം ദിവസം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ജമാൽ പി.പി അധ്യക്ഷനായി.മുസ്തഫ ഹുദവി ആക്കോട് മുഖ്യ പ്രഭാഷണം നടത്തി. ബ്ലാത്തൂർ അബൂബക്കർ ഹാജി, എൻ.സി മുഹമ്മദ് ഹാജി ചക്കരക്കൽ, ഹാഫിള് ലബീബ് പറമ്പായി, കെ.എൻ മുസ്തഫ, കെ.പി അബൂബക്കർ ഹാജി, അബ്ദുല്ല ഹാജി, യൂസുഫ് ചേലേരി, അബ്ദുല്ല ഹുദവി, ശാഫി നിടുവാട്ട്, പി.പി.സി മുഹമ്മദ് കുഞ്ഞി, നൂറുദ്ദീൻ ഹുദവി, നാസർ ഹാജി, സി.അബ്ദുല്ല പുല്ലൂപ്പി, വി.എ മുഹമ്മദ് കുഞ്ഞി, അറക്കകത്ത് സത്താർ, കെ.കെ മുഹമ്മദലി, എം.വി ഹുസൈൻ സംബന്ധിച്ചു.പി.പി ഖാലിദ് ഹാജി സ്വാഗതവും കെ.ടി ഖാലിദ് ഹാജി നന്ദിയും പറഞ്ഞു.അഞ്ചാം ദിനമായ ഇന്ന് ഖലീൽ ഹുദവി കാസറഗോഡ് മുഖ്യ പ്രഭാഷണം നടത്തും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

