ഉദ്വേഗ നിമിഷങ്ങൾക്ക് അവസാനം; 25 കോടിയുടെ ഭാഗ്യ നമ്പർ കണ്ടെത്തി, ഫലം അറിയാന്‍ ചെയ്യേണ്ടത്

Kannadiparamba online news

തിരുവനന്തപുരം: നാളുകൾ നീണ്ട കാത്തിരിപ്പിന് വിരാമമായിരിക്കുകയാണ്. കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ 2024ലെ തിരുവോണം ബമ്പർ ലഭിച്ച ഭാഗ്യ നമ്പർ കണ്ടെത്തി കഴിഞ്ഞു. TG 434222 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. 25 കോടിയാണ് ഒന്നാം സമ്മാനം. വയനാട് ജില്ലയിൽ നിന്നുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ആരാകും ആ ഭാഗ്യശാലി എന്നറിയാൻ കാത്തിരിക്കുകയാണ് കേരളക്കര ഇപ്പോൾ. ഈ അവസരത്തിൽ ഭാഗ്യാന്വേഷികൾ ഫലം അറിയാൻ ചെയ്യേണ്ട കാര്യങ്ങൾ ഇതൊക്കെയാണ്.

എങ്ങനെ ലോട്ടറി ഫലം അറിയാം

Step 1: നിങ്ങളുടെ മൊബൈലിലോ കമ്പ്യൂട്ടറിലോ ഏതെങ്കിലും വെബ് ബ്രൗസറിൽ പ്രവേശിക്കുക.

Step  2: ബ്രൗസറിലെ സെർച്ച് ബാറിൽ http://www.keralalotteries.com എന്ന് സെർച്ച് ചെയ്യുക.

Step  3: ആദ്യം കാണുന്ന ‘കേരള സ്റ്റേറ്റ് ലോട്ടറീസ്’ എന്ന സർക്കാർ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

Step  4: അപ്പോൾ ലഭിക്കുന്ന പേജിന്റെ മുകളിൽ നൽകിയിരിക്കുന്ന ‘റിസൾട്ട് വ്യൂ’ എന്ന ബട്ടണോ അല്ലെങ്കിൽ താഴെ കാണുന്ന ‘ലോട്ടറി റിസൾട്സ്’ എന്ന ബട്ടണോ ക്ലിക്ക് ചെയ്യുക.

Step 5: അതിനു ശേഷം ലഭിക്കുന്ന പേജിൽ – ലോട്ടറിയുടെ പേര്, നറുക്കെടുപ്പ് നമ്പർ, നറുക്കെടുപ്പ് തിയതി എന്നിവ അടങ്ങിയ ഒരു പട്ടിക കാണാൻ സാധിക്കും. അതിൽ നിങ്ങൾക്ക് ഫലമറിയേണ്ട ടിക്കറ്റ് തിരഞ്ഞെടുത്ത് അതിന്റെ സമീപത്ത് കാണുന്ന ‘വ്യൂ’വിൽ ക്ലിക്ക് ചെയ്യുക.

Step 6: ഇപ്പോൾ നിങ്ങൾക്ക് ഒരു പിഡിഎഫ് ലഭ്യമാകും. അതിൽ ഒന്നാം സമ്മാനം മുതൽ അവസാന സമ്മാനം വരെ ലഭിച്ച ലോട്ടറി ടിക്കറ്റിന്റെ നമ്പറുകൾ രേഖപ്പെടുത്തിയിട്ടുണ്ടാകും. ആദ്യ മൂന്ന് സ്ഥാനങ്ങളിലെ ടിക്കറ്റ് നമ്പറുകൾ കോഡും സ്ഥലവും ഉൾപ്പടെ പൂർണരൂപത്തിലും നൽകിയിരിക്കുക. നാലാം സമ്മാനം മുതലുള്ള ടിക്കറ്റുകളുടെ ആദ്യ നാല് അക്കങ്ങളുമായിരിക്കും സൈറ്റിൽ രേഖപ്പെടുത്തിയിരിക്കുക.

Step 7: Kerala Lottery Official എന്ന ലോട്ടറി വകുപ്പിന്‍റെ ഒഫീഷ്യല്‍ യുട്യൂബ് ചാനലിലൂടെ ഫലം തത്സമയം അറിയാനാകും. 

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!