ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ യു.ഡി.എഫ്. അംഗങ്ങൾ ഉപരോധിച്ചു

Kannadiparamba online news

കണ്ണൂർ: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയെ യു.ഡി.എഫ്. അംഗങ്ങൾ ചേംബറിൽ ഉപരോധിച്ചു. വെട്ടിച്ചുരുക്കിയ പൊതുമരാമത്ത് മെയിന്റനൻസ് ഫണ്ട് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. ചൊവ്വാഴ്ച വൈകീട്ട് മൂന്നോടെ തുടങ്ങിയ ഉപരോധം അരമണിക്കൂറിലേറെ നീണ്ടു.

വർഷം തോറും ജില്ലാ പഞ്ചായത്തിന് 48 കോടി രൂപ മെയിന്റനൻസ് ഫണ്ട് അനുവദിച്ചിരുന്നത് ആറ് കോടിയാക്കിയിരിക്കുകയാണ്. മൂന്നുവർഷമായി ഇതിന് മാറ്റമില്ല. മുഖ്യമന്ത്രിയെയും തദ്ദേശസ്വയംഭരണമന്ത്രിയെയും ജില്ലാപഞ്ചായത്ത് അംഗങ്ങൾ കണ്ട് വിഷയം അവതരിപ്പിച്ചെങ്കിലും ഫലമുണ്ടാകാത്തതിനെ തുടർന്നാണ് സമരത്തിലേക്ക് നീങ്ങിയത്. ജില്ലാപഞ്ചായത്തിന് കീഴിലുള്ള റോഡുകൾ അറ്റകുറ്റപ്പണി നടത്താനാകാതെ യാത്ര ദുഷ്കരമായിരിക്കുകയാണെന്നും പുതിയ പദ്ധതികൾ കൊണ്ടുവരാനാകുന്നില്ല. യു.ഡി.എഫ്. അംഗങ്ങൾ പറഞ്ഞു.

അംഗങ്ങളായ തോമസ് വക്കത്താനം, എൻ.പി. താഹിറ, ജൂബിലി ചാക്കോ, ലിസി ജോസഫ്, ആബിദ, ടി.സി. പ്രിയ, താഹിറ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!