കൊളച്ചേരി: കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ ഇടിമിന്നലില്‍ മൂന്നു വീടുകള്‍ക്ക് കനത്ത നാശം. കൊളച്ചേരി കാവുംചാല്‍ മൂത്തപ്പന്‍ ക്ഷേത്രത്തിനു സമീപത്തെ ഒ.രമേശന്‍, ചെങ്ങൂന്നി ഒതയോത്ത് വീട്ടില്‍ അനിത, കൊല്ലറേത്ത് നാരായണന്‍ എന്നിവരുടെ വീടുകള്‍ക്കാമ് നാശമുണ്ടായത്. അടുത്തടുത്തായുള്ള മൂന്നു വീടുകളാണിത്. രമേശന്റെ വീടിന്റെ കോണ്‍ക്രീറ്റ് സ്ലാബിന് വിള്ളല്‍ വീണ നിലയിലാണ്. എല്ലാ വീടുകളിലെയും വയറിങ്ങുകള്‍ കത്തി നശിക്കുകയും വീട്ടുപകരണങ്ങള്‍ക്ക് കേടുപാടുകള്‍ ഉണ്ടാകുകയും ചെയ്തു. കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്‍ര് കെ.പി. അബ്ദുള്‍ മജീദ്, വൈസ് പ്രസിഡന്റ് എം. സജ്മ, എല്‍.നിസാര്‍, വില്ലേജ് ഓഫീസ് അധികൃതര്‍ എന്നിവരെത്തി നാശനാശനഷ്ടങ്ങള്‍ വിലയിരുത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

