ഇരിക്കൂർ: കല്യാട് എ.യു.പി. സ്കൂളിന് സമീപം കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് യുവാവ് മരിച്ചു.
കല്യാട് സ്കൂളിന് സമീപത്തെ കാരക്കണ്ടി വീട്ടിൽ ശ്രീവിൻ(30) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി എട്ടോടെയായിരുന്നു. അപകടത്തിൽ കാർ പൂർണമായും തകർന്നു . പരിക്കേറ്റ ശ്രീവിനെ ഇരിക്കൂറിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കി ലും ജീവൻ രക്ഷിക്കാനായില്ല.എച്ച്.ഡി.എഫ്.സി. ബാങ്ക് ജീവനക്കാരനാണ്. അച്ഛൻ: വിജയൻ. അമ്മ: ശ്രീജ. സഹോദരി: പരേതയായ ആശ്രയ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

