ദസറ മൂന്നാം നാൾ :-ആർപ്പും, ആരവുമായി തേക്കിൻകാട് ബാൻഡ് മ്യൂസിക്ക് ഫ്യൂഷൻ തോരാ മഴയായി വേദിയിൽ പെയ്തിറങ്ങി.

Kannadiparamba online news

കണ്ണൂര് കണ്ട ഏറ്റവും വലിയ ഉൽസവമാണ് കണ്ണൂർ ദസറ, അഡ്വ: സജീവ് ജോസഫ് എം എൽ .എ .

കണ്ണൂരിന്ന് വർണ്ണവസന്തം തീർത്ത് മുൻസിപ്പൽ കോർപ്പറേഷൻ സംഘടിപ്പിക്കുന്ന ദസറ മൂന്നാം ദിനം ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം പി രാജേഷിന്റെ അധ്യക്ഷതയിൽ സജീവ് ജോസഫ് എം എൽ എ ഉൽഘാടനം നിർവ്വഹിച്ചു. പല കാരണങ്ങൾ കൊണ്ട് രാഷ്ട്രീയ കലുഷിതമായ നമ്മുടെ നാട്ടിൽ ഐക്യവും, ഒന്നിച്ചുളള കൂട്ടായ്മയിലൂടെ നേടിയെടുത്ത ഏറ്റവും വലിയ ഉൽസവമാണെന്നും, ജാതി മത ചിന്തകൾക്കപ്പുറം നമ്മുക് നൽകുന്ന ഏറ്റവും വലിയ സന്ദേശവുമാണ് ദസറയെന്ന് ഉൽ ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.ഹരീഷ് മോഹൻ (സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ്) മുൻ മേയർ സി. സീനത്ത് കെ.സി ഉമേഷ് ബാബു (പ്രഭാഷകൻ) എന്നിവർ മുഖ്യാതിഥിയായി . റിജിൽ മാക്കുറ്റി(ഐൻ സി )
ദിനകരൻ കൊമ്പിലാത്ത് (പത്രപ്രവർത്തകൻ) ഇ.വി.ജി നമ്പ്യാർ ( മഹാത്മാ മന്ദിരം )
മനോഹരൻ സി. (വ്യാപാരി വ്യവസായി സമിതി ) സിജോയ് (എസ്.ബി.ഐ) എന്നിവർ ചടങ്ങിന് ആശംസകളർപ്പിച്ച് സംസാരിച്ചു. കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ ,ഡെപ്യൂട്ടി മേയർ അഡ്വ: പി. ഇന്ദിര, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ,ടാക്സ് അപ്പീൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷാഹിന മൊയ്തീൻ, മുൻ മേയർ അഡ്വ: ടി.ഒ.മോഹനൻ , കൗൺസിലർമാരായ കെ.എം സരസ , മിനി അനിൽകുമാർ , ചിത്തിര ശശിധരൻ ,പി .ആർ സ്മിത (എ. ൻ .ജി .യു) എന്നിവർ സന്നിഹ്തരായി. കൗൺസിലർ കൂക്കിരി രാജേഷ് സ്വാഗതവും, ബിജോയ് തയ്യിൽ (കൗൺസിലർ ) നന്ദിയും പറഞ്ഞു. തുടർന്ന് അൻഷിക സുനോജ് അവതരിപ്പിച്ച ഭരതനാട്യം, കോർപ്പറേഷൻ ജീവനക്കാർ അവതരിപ്പിച്ച ഡാൻഡിയ നൃത്തം, സി.എച്ച്.എം ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾ അവതരിപ്പിച്ച കോൽക്കളി , പ്രിയദർശിനി നാറാത്ത് ടീമിന്റെ കൈ കൊട്ടി കളി, ആട്ടം കലാസമിതി & തേക്കിൻകാട് ബാൻഡ് അവതരിപ്പിച്ച മ്യൂസിക്ക് ഫ്യൂഷനും മൂന്നാം ദിനമായ ദസറ ക്ക് കൊഴുപ്പേകി. നാലാം ദിവസമായ ഒക്ടോബർ 7 തിങ്കൾ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ പി ഷമീമ ടീച്ചറുടെ അധ്യക്ഷതയിൽ ഡോ: വി ശിവദാസൻ എം പി ഉൽഘാടനം നിർവ്വഹിക്കും. തുടർന്ന് നവരസ സ്ക്കുൾ ഓഫ് ആർട്സ് കണ്ണൂരിന്റെ വീണാർച്ചന, കണ്ണൂർ കോർപ്പറേഷൻ ജീവനക്കാരുടെ ഒപ്പന, അമൃത ടി. വി ഫസ്റ്റ് റണ്ണറപ്പ് സന്ധ്യ നമ്പ്യാർ , വൈഗ നമ്പ്യാർ ( സൂപ്പർ അമ്മയും , മകളും ) അവതരിപ്പിക്കുന്ന ദുർഗ്ഗ ഡാൻസ്. ചിൻമയാ കലാമന്ദിർ ഗുരു പരമ്പര ഡാൻസ് ,
പ്രശസ്ത സിനിമാ താരം രമ്യാ നമ്പീശൻ നയിക്കുന്ന രമ്യാ നടനവും അരങ്ങേറും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!