കണ്ണൂർ:ശമ്പള ബിൽ മാറുന്നതിന് എയിഡഡ് വിദ്യാലയങ്ങളിൽ വിദ്യാഭ്യാസ ഓഫീസർമാർ കൗണ്ടർ സൈൻ ചെയ്യണമെന്ന ഫിനാൻസ് ഡിപ്പാർട്ട് മെൻ്റിൻ്റെ ഉത്തരവ് അടിയന്തിരമായി പിൻവലിക്കണമെന്ന് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലകമ്മിറ്റി ആവശ്യപ്പെട്ടു. സ്ഥാപന മേധാവികൾ നേരിട്ട് ശമ്പള ബില്ലുകൾ സമർപ്പിച്ച് പാസാക്കിയെടുക്കാനുള്ള സാഹചര്യം ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ ഭരണത്തിൽ ഉണ്ടായതാണ്. സാങ്കേതികമായ നൂലാമാലകൾ ഒഴിവാക്കി അധ്യാപകർക്ക് സമയത്ത് ബില്ലുകൾ മാറിയെടുക്കാൻ ഇതുവഴി സാധിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇറക്കിയ ഉത്തരവിലൂടെ കൂടുതൽ ജോലിഭാരം പ്രധാന അധ്യാപകരിലുംAEO,DEO ഓഫീസ്ജീവനക്കാരിലും അടിച്ചേൽപ്പിക്കുകയാണ് ചെയ്യുന്നത്. വിവാദ ഉത്തരവ് പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് ഒക്ടോബർ 7 ന് എല്ലാ ഉപജില്ല കേന്ദ്രങ്ങളിലും സായാഹ്ന ധർണ്ണ നടത്താനും യോഗം തീരുമാനിച്ചു.
ജില്ല പ്രസിഡണ്ട് യു.കെ ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.രമേശൻ സംസ്ഥാന സെക്രട്ടറിമാരായ പി.വി ജ്യോതി എം.കെ അരുണ ജില്ല സെക്രട്ടറി ടി.വിഷാജി ജില്ല ഖജാൻജി രജീഷ് കാളിയത്താൻ സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ പി.പി.ഹരിലാൽ എം.വി സുനിൽ കുമാർ കെ. ദീപ ഇ കെ ജയപ്രസാദ് സി.വി.എ ജലീൽ ദിനേശൻ പച്ചോൾ എന്നിവർ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

