ഹൃദയാഘാതം: കണ്ണൂർ സ്വദേശി സലാലയിൽ നിര്യാതനായി

Kannadiparamba online news

സലാല: ഹ്യദയാഘാതത്തെ തുടർന്ന് മലയാളി യുവാവ് സലാലയിൽ നിര്യാതനായി. തലശ്ശേരി ചിരക്കര സ്വദേശി കാടൻ കണ്ടി മുഹമ്മദ് അജ്മൽ (26) ആണ് മരിച്ചത്. ഹസൻ ബിൻ താബിത് റസ്റ്ററന്റിലെ ജീവനക്കാരനാണ്. 

കഴിഞ്ഞ രാത്രി ഉറങ്ങാൻ കിടന്ന അജ്മൽ ബുധനാഴ്ച ഉച്ചയോടെ ജോലിക്ക് എത്താതിരുന്നതിനെ തുടർന്ന് താമസ സ്ഥലത്ത് എത്തി നോക്കിയപ്പോൾ ബെഡിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. റോയൽ ഒമാൻ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. 

പിതാവ് പരേതനായ ഉമ്മർ പുത്തൻ പുരക്കൽ.മാതാവ്: ഷമീറ കാടൻ കണ്ടി. അവിവാഹിതാനാണ് . മൃതദേഹം നാട്ടിൽ കൊണ്ട് പോകുന്നതിനുള്ള ശ്രമങ്ങൾ നടന്നു വരികയാണെന്ന് കെ.എം.സി.സി ജനറൽ സെക്രട്ടറി ഷബീർ കാലടി അറിയിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!