പുലൂപ്പിക്കടവ് ടൂറിസം പദ്ധതിക്ക് സമീപം ഒരു ഹൈമാസ് ലൈറ്റ് സ്ഥാപിക്കുക

Kannadiparamba online news

.

പുല്ലൂപ്പിക്കടവ് ടൂറിസം പദ്ധതിയുടെ ഭാഗമായി പാർക്ക് വന്നതിത് ശേഷം നിരവധി ആളുകളാണ് രാത്രി സമയങ്ങളിൽ പോലും ഇവിടെ സന്ദർശിക്കുന്നത് .
സന്ധ്യ കഴിഞ്ഞാൽ പാർക്കുമുതൽ പാലം വരെ യുള്ള ഭാഗം ഭയങ്കര ഇരുട്ടായതിനാൽ
മാലിന്യങ്ങൾ വലിച്ചെറിയുന്നതും മറ്റ് സാമൂഹ്യ വിപത്തുകൾ ഒഴിവാക്കുന്നതിനും വേണ്ടി ടൂറിസം പാർക്കിന് സമീപം ഒരു ഹൈമാസ് ലൈറ്റ് സ്ഥാപിക്കണമെന്നും പാലത്തിൽ അലങ്കാര ദീപങ്ങളോ സ്ട്രീറ്റ് ലൈറ്റുകളോ സ്ഥാപിച്ച് കൊണ്ട് പ്രകൃതി ഭംഗിയാൽ മനോഹരമായ പുല്ലൂപ്പിക്കടവും പരിസരവും സംരക്ഷിക്കണമെന്ന് അഴിക്കോട് എം എൽ എ കെ.വി .സുമേഷിനോട്
സി പി ഐ എം പുല്ലൂപ്പിക്കടവ് ബ്രാഞ്ച് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു .

പുല്ലുപ്പിക്കടവിൽ വെച്ച് നടന്ന സമ്മേളനം സി പി ഐ എം മയ്യിൽ ഏരിയാക്കമ്മറ്റി മെമ്പർ പി.വി .വത്സൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു . സമ്മേളനം ബ്രാഞ്ച് സെക്രട്ടറിയായി ടി സഹജനെ തെരഞ്ഞെടുത്തു .
ലോക്കൽ കമ്മറ്റി മെമ്പർമാരായ കണ്ടപ്പൻ രാജീവൻ , പി.പി .സുനിത , ടി . അശോകൻ എന്നിവർ സംസാരിച്ചു .

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!