ദേശസേവയിൽ സ്കൂൾ കലോൽസവം ഗംഭീരമായി ആഘോഷിച്ചു.

Kannadiparamba online news

കണ്ണാടിപ്പറമ്പ് : ഈ വർഷത്തെ സ്കൂൾ കലോൽസവം ദേശസേവ സ്കൂളിൽ ആഘോഷിച്ചു. പി.ടി.എ പ്രസിഡണ്ട് അനിൽ കുമാറിൻ്റെ അധ്യക്ഷതയിൽ നാറാത്ത് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്യാമള ഉദ്ഘാടനം ചെയ്തു. രക്ഷിതാക്കളുടേയും നാട്ടുകാരുടേയും സാന്നിധ്യത്തിൽ നടന്ന കലോൽസവത്തിൽ നിരവധി കുട്ടികളാണ് വൈവിധ്യമാർന്ന പരിപാടികൾ അവതരിപ്പിച്ചത്. ഓണപ്പരീക്ഷയ്ക്കു ശേഷം കിട്ടിയ പരിമിതമായ ദിനങ്ങൾ മാത്രമാണ് കുട്ടികൾക്ക് പരിശീലനത്തിനായി ലഭിച്ചതെങ്കിലും ഏറ്റവും മെച്ചപ്പെട്ട പ്രകടനങ്ങൾ തന്നെയാണ് വിദ്യാർഥികൾ കാഴ്ചവെച്ചത്. രണ്ട് ദിവസമായി നടത്തിയ കലോൽസവത്തിൻ്റെ ഉദ്ഘാടന ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് എം.വി ഗീത സ്വാഗതം പറഞ്ഞു. ഇ.ജെ സുനിത, എ.ബിന്ദു, മദർ പി ടി എ പ്രസിഡണ്ട് ലിജി, മദർ പി.ടി.എ അംഗം സുനിത, എന്നിവർ സംബന്ധിച്ചു. കലോൽസവ കൺവീനർ മുനീസ് പി പി നന്ദി അറിയിച്ചു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!