യുവതിയുടെ മൂന്ന് പവൻ്റെ മാല കവർന്നു

Kannadiparamba online news

ചക്കരക്കൽ. ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന യുവതിയുടെ കഴുത്തിലണിഞ്ഞ മൂന്ന് പവൻ്റെമാല സ്കൂട്ടറിലെത്തിയ സംഘം കവർന്നു. മുരിങ്ങേരിഅമ്പനാട് സ്വദേശിനി കെ.അനിലയുടെ കഴുത്തിലണിഞ്ഞ മാലയാണ് കവർന്നത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നു വരവേറോഡരികിൽ വെച്ചാണ് സ് കൂട്ടറിലെത്തിയ രണ്ടംഗ സംഘത്തിൽ പിറകിലിരുന്ന ആൾ യുവതിയുടെ കഴുത്തിലണിഞ്ഞ മൂന്ന് പവൻ്റെ മാല കവർന്നത്.തുടർന്ന് ചക്കരക്കൽപോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!