പരിയാരം മെഡിക്കൽ കോളേജ് കോഴിക്കോട് മെഡിക്കൽ കോളേജിന്റെ മാതൃകയിൽ പൂർണമായും സർക്കാർ നിയന്ത്രണത്തിലാക്കി അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണം:എസ്.ഡി.പി.ഐ.

Kannadiparamba online news

കണ്ണൂർ: പരിയാരം മെഡിക്കൽ കോളേജ് കോഴിക്കോട് മെഡിക്കൽ കോളേജിന്റെ മാതൃകയിൽ പൂർണമായും സർക്കാർ നിയന്ത്രണത്തിലാക്കി അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന് എസ്.ഡി.പി.ഐ കണ്ണൂർ ജില്ലാ കമ്മിറ്റി യോഗം കേരളാ സർക്കാരിനോട് ആവശ്യപ്പെട്ടു.
മെഡിക്കൽ കോളേജിലെ അടിസ്ഥാന സൗകര്യങ്ങളുടെ നിലവിലുള്ള അവസ്ഥ ആശുപത്രി സേവനങ്ങൾ കാര്യക്ഷമമാക്കുന്നതിന് മതിയാവില്ലെന്ന് നിരവധി പരാതികൾ ഉയർന്നു വരുന്ന സാഹചര്യത്തിൽ ചികിത്സാ സൗകര്യങ്ങളും അത്യാഹിത വിഭാഗങ്ങളും സർജിക്കൽ യൂണിറ്റുകളുമടക്കമുള്ള വിഭാഗങ്ങൾ മെച്ചപ്പെടുത്താൻ അടിയന്തിര നടപടികൾ സ്വീകരിക്കണം. ഉത്തര മലബാറിലെ ജനങ്ങളുടെ ആശ്രയമായ പരിയാരം മെഡിക്കൽ കോളേജിലെ
ആരോഗ്യ സേവനങ്ങൾ കൂടുതൽ ജനപ്രിയമാക്കാനും രോഗികൾക്ക് മെച്ചപ്പെട്ട സേവനം നൽകാനുമായി അധികാരികൾ കാര്യക്ഷമായ നടപടി സ്വീകരിക്കണം.
സർജറി, ആക്‌സിഡന്റ് ആൻഡ് എമർജൻസി ഡിപ്പാർട്ട്മെന്റുകളുടെ സംവിധാനം മെച്ചപ്പെടുത്തണം. രോഗികളെ അടിയന്തരമായി പരിചരിക്കാൻ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉപയോഗപ്പെടുത്തി , ആധുനിക സംവിധാനങ്ങൾ കൊണ്ടുവരണം.
ആശുപത്രിയിലെ ചികിത്സാ ഉദ്യോഗസ്ഥരുടെ കുറവ് പരിഹരിച്ച്, കൂടുതൽ ഡോക്ടർമാരെയും നഴ്സുമാരെയും നിയമിച്ച് രോഗികൾക്ക് മികച്ച സേവനമൊരുക്കണം.
ആശുപത്രി പരിസരങ്ങൾ സുതാര്യമായി വികസിപ്പിച്ച്, രോഗികൾക്കും സന്ദർശകർക്കും സൗകര്യപ്രദമായ അന്തരീക്ഷം സൃഷ്ടിക്കണം.

പരിയാരം മെഡിക്കൽ കോളേജിന് കൂടുതൽ ഫണ്ട് അനുവദിക്കണം. വിദ്യാർത്ഥികൾക്കും രോഗികൾക്കും അനുയോജ്യമായ മെച്ചപ്പെട്ട ശുശ്രൂഷയും ആധുനിക ചികിത്സാപദ്ധതികളും ലഭ്യമാക്കാനും നടപടികൾ സ്വീകരിക്കണമെന്നും എസ്.ഡി.പി.ഐ. ആവശ്യപ്പെട്ടു.
യോഗത്തിൽ ജില്ലാ പ്രസിഡന്റ്‌ എ സി ജലാലുദ്ധീൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുൽ ജബ്ബാർ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപ്പറമ്പ ,
ജില്ലാ വൈസ് പ്രസിഡന്റ്‌ കെ മുഹമ്മദ്‌ കുഞ്ഞി, എ ഫൈസൽ, ജില്ലാ ഓർഗനൈസിങ് ജനറൽ സെക്രട്ടറി എൻ പി ശക്കീൽ, ജില്ലാ സെക്രട്ടറി ബി ശംസുദ്ദീൻ മൗലവി, മുസ്തഫാ നാറാത്ത് എന്നിവർ സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!