കണ്ണൂർ: കാറിൽ കടത്തുകയായിരുന്നമാരക ലഹരിമരുന്നായ എംഡി എം എ യുമായി രണ്ടു യുവാക്കളെ പോലീസ് പിടികൂടി.പളളിക്കുന്ന് ചാലാട് ക്ഷേത്രത്തിന് സമീപത്തെ എസ്.സുദീപ് കുമാർ (42), പയ്യാമ്പലം കനിയിൽപാലത്തെ കലാ കാരൻ്റവിട വീട്ടിൽമുഹമ്മദ് അജിയാസ്(43), എന്നിവരെയാണ് ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയും സംഘവും അറസ്റ്റു ചെയ്തത്.ഇന്ന് പുലർച്ചെ കണ്ണൂർതാണയിൽ വെച്ചാണ് കെ എൽ.13. എ.ബി.6606 നമ്പർ റിട്സ് കാറിൽ കടത്തുകയായിരുന്ന മാരക ലഹരിമരുന്നായ 3.97 ഗ്രാം എംഡി എംഎയുമായി വിൽപനക്കിടെ യുവാക്കൾ പോലീസ് പിടിയിലായത്.പ്രതികളിൽ നിന്നും മൂന്നു മൊബൈൽ ഫോണുകളും പണവും ആധാർ കാർഡും പോലീസ് പിടിച്ചെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

