ലോറിയുടെ ടയർ ഊരിതെറിച്ച് സ്വകാര്യ ബസിന്റെ ഡീസൽ ടാങ്ക് തകർന്നു

Kannadiparamba online news

കണ്ണപുരം. ചരക്ക് ലോറിയുടെ ടയർ ഊരിതെറിച്ച് സ്വകാര്യ ബസിലിടിച്ച് ഡീസൽ ടാങ്ക് തകർന്നുഡീസൽ ചോർന്നു. ഇന്ന് രാവിലെ 9.30 മണിക്ക് റെയിൽവെ സ്റ്റേഷന് സമീപത്താണ് അപകടം.വൻ ദുരന്ത മൊഴിവായി.
പഴയങ്ങാടി-കണ്ണൂർ റൂട്ടിൽ സർവീസ് നടത്തുകയായിരുന്ന സ്വകാര്യ ബസ് കണ്ണപുരം റെയിൽവേ സ്റ്റേഷന് സമീപം നിർത്തി യാത്രക്കാരെ കയറ്റുന്നതിനിടയിൽ കണ്ണൂർ ഭാഗത്തുനിന്നും പഴയങ്ങാടി ഭാഗത്തേക്ക് വരികയായിരുന്ന ചരക്ക് ലോറിയുടെ പിൻഭാഗത്തെ ടയർ ഊരിതെറിച്ചാണ് അപകടം. നിറയെ യാത്രക്കാരുണ്ടായിരുന്ന ബസ്സിലാണ് ഡീസൽ ചോർച്ചയുണ്ടായത്. സംഭവം യാത്രക്കാരിലും പരിസരവാസികളും ഭീതി പരത്തി. അപകടത്തെ തുടർന്ന് കെഎസ്ടിപി റോഡിൽ വാഹന ഗതാഗത തടസ്സപ്പെട്ടു.വിവരമറിഞ്ഞ് കണ്ണപുരം പോലീസ് സ്ഥലത്തെത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!