കണ്ണൂർ, തളാപ്പ് എൽ ഐ സി ഓഫീസിന് സമീപം, എൻ ജി ഒ. ക്വാർട്ടേഴ്സ് റോഡിൽ “ഹീലിയോസ്” ഭവനത്തിലെ തലശ്ശേരി ഗവ: ബ്രണ്ണൻ കോളേജിലെ പ്രൊഫസറായി റിട്ടയർ ചെയ്ത ഡോക്ടർ (പ്രൊഫ) ഒണ്ടെൻ സൂര്യനാരായണൻ (83) നിര്യാതനായി.
മലബാറിന്റെ സ്വാതന്ത്ര്യസമരചരിത്രകാരനും, ഗവേഷകനും, “സ്വാതന്ത്ര്യ സമരത്തിലേക്ക് ഗാന്ധിജിയുടെ പ്രയാണം”, “നേതാജി സുഭാഷ് ചന്ദ്രബോസ്”, “ആധുനിക ബ്രിട്ടന്റെ ചരിത്രം” എന്നിവ അദ്ദേഹത്തിന്റെ പ്രധാനകൃതികളാണ്.
“എ കെ ജി” യുടെ ജീവചരിത്രം ആസ്പദമാക്കിയ പുസ്തകമായിരുന്നു അദ്ദേഹം അവസാനമായി എഴുതിയത്.
പരേതനായ ഒണ്ടെൻ വാസവൻ (ധർമ്മടം), പരേതയായ കണ്ടോത്താൻകണ്ടി സരോജിനി (കണ്ണൂർ) എന്നിവരുടെ മകനാണ്.
കണ്ണൂർ, എസ്. എൻ. കോളേജ്, ആലുവ യു. സി കോളേജ്, ഗവ: കോളേജ്, കല്പറ്റ എന്നീ കലാലയങ്ങളിലെ അദ്ധ്യാപകനും, പഴശ്ശിരാജ കോളേജ് പുൽപ്പള്ളിയിൽ ഡെപ്യൂട്ടേഷനിൽ സ്ഥാപക പ്രിൻസിപ്പൽ ആയിരുന്നു. റിട്ടയർ ചെയ്തശേഷം അഞ്ചുവർഷം ശ്രീ ശങ്കരാചാര്യ സർവകലാശാലയിലെ പയ്യന്നൂർ ശാഖയിൽ എംഎ ക്ലാസ്സിൽ പഠിപ്പിച്ചിട്ടുണ്ട്. പിന്നീട് കേരള സിവിൽ സർവീസ് അക്കാദമി തുടങ്ങിയ പ്രഗത്ഭ സ്ഥാപനങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കേരള റീജിയൻ സർവ്വേ കമ്മിറ്റിയിൽ ഗവൺമെന്റ് നോമിനേറ്റ് ചെയ്ത മെമ്പർ ആയിരുന്നു. “ചേരിചേരാ രാഷ്ട്രങ്ങൾ സമാധാനത്തിനും നിരായുധീകരണത്തിനും UNO നിർവഹിച്ച പങ്ക്” എന്ന വിഷയത്തിലാണ് കോഴിക്കോട് സർവ്വകലാശാലയുടെ ഡോക്ടറേറ്റ്.
60കളിലെ വിദ്യാർത്ഥി പ്രസ്ഥാനത്തിൽ സജീവമായിരുന്നു. തലശ്ശേരി ഗവൺമെന്റ് ബ്രണ്ണൻ കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി (1964-65), K.S. U കണ്ണൂർ ജില്ലാ പ്രസിഡന്റ്, സ്റ്റേറ്റ് കമ്മിറ്റി മെമ്പർ എന്നീ ചുമതലകളും എട്ട് വർഷക്കാലം തുടർച്ചയായി കണ്ണൂർ ജില്ലയുടെ ഗസറ്റഡ് ഓഫീസേഴ്സ് യൂണിയന്റെ പ്രസിഡന്റ്, രണ്ടുവർഷം തുടർച്ചയായി ദേശീയ ശാസ്ത്ര വേദിയുടെ കണ്ണൂർ ജില്ലാ പ്രസിഡന്റ്, കണ്ണൂർ മെയിൻ ക്ലബ് എന്നറിയപ്പെടുന്ന ലയൺസ് ക്ലബ് പ്രസിഡന്റ് (1998-99) റീജിയണൽ ചെയർമാൻ സോൺ ചെയർമാൻ ദീർഘകാലം ജില്ലാ ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഗാന്ധി സെന്റിനറി സ്മാരക സൊസൈറ്റിയുടെ പ്രവർത്തന സമിതി അംഗം, ഗവൺമെന്റ് കോളേജ് ടീച്ചേഴ്സ് ഫോറം മെമ്പർ, ബ്രണ്ണൻ കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടനയായ BRENNENITES, കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (K.S.S.P.U) ന്റെ സൗത്ത് ബസാർ യൂണിറ്റിന്റെ ദീർഘകാലം മെമ്പർ എന്നീ നിലകളിൽ സജീവമാണ്.
ഭാര്യ : അമ്പലവട്ടം മൂരിയിൽ പ്രഭാവതി
മക്കൾ : നവീൻ (Consultant Business Operations, Midcon (MPEDA Kochi), നിതിൻ (Medical representative, Rhine Biogenics Grande Division)
മരുമക്കൾ : ഷബീന നവീൻ (Treatment Coordinator Glycemia), മഞ്ജുഷ നിതിൻ
പേരക്കുട്ടികൾ : ജ്യോതിക നിതിൻ, കിരൺ നവീൻ, സാത്വിക നവീൻ
സഹോദരങ്ങൾ : ജയ നാരായണൻ (സീനിയർ ബാങ്ക് മാനേജർ റിട്ടയേർഡ്), പ്രകാശ് നാരായണൻ (ബിസിനസ്), പ്രശാന്ത് (മെഡിക്കൽ pharma മാനേജർ), പരേതരായ സത്യനാരായണൻ, അഡ്വക്കേറ്റ് പ്രസന്നനാരായണൻ, ഗിരിധർ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

