കണ്ണൂർ ടൗണിൽ വൻ മയ്ക്കു മരുന്ന് വേട്ട

Kannadiparamba online news

കണ്ണൂർ : മയക്കുമരുന്നു മായി ഉത്തർപ്രദേശ് സ്വ ദേശിയെ കണ്ണൂർ നഗരത്തിൽനിന്ന് പിടികൂടി. ഉത്തർപ്രദേശ് വാരാണസി സ്വദേശി ദീപു സഹാനി (24)യെയാണ് കണ്ണൂർ താളിക്കാവിൽ വെച്ച് പിടിച്ചത്.എക്സൈസ് കമ്മിഷണർ സ്ക്വാഡ് അംഗം സിവിൽ എക്സൈസ് ഓഫീസർ ഗണേഷ് ബാബുവിന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കണ്ണൂർ എക്സൈസ് റെയ്ഞ്ച് ഓഫീസിലെ സർക്കിൾ ഇൻ സ്പെക്ടർ പി.പി.ജനാർദനൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഇയാളിൽനിന്ന് രണ്ടുകിലോ ഗ്രാം കഞ്ചാവും 95 ഗ്രാം എം.ഡി. എം.എ.യും 333 മില്ലിഗ്രാം എൽ.എ സ്.ഡി. സ്റ്റാമ്പും പിടിച്ചെടുത്തു.

കണ്ണൂർ ടൗൺ ഭാഗ ത്തും പരിസരപ്രദേശങ്ങ ളിലും മയക്കുമരുന്നുകൾ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായ ദീപുവെന്ന് അധികൃതർ അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.

തുടർ നടപടികൾ വടകര എൻ.ഡി.പി.എസ്. കോടതിയിൽ നടക്കും. പരിശോധനയിൽ അസി. എക്സൈസ് ഇൻസ്പെക്ടർ വി.പി. ഉണ്ണികൃഷ്ണൻ, പ്രിവന്റീവ് ഓഫീസർ പി.പി.സുഹൈൽ, സി.എച്ച്.റിഷാദ്, എൻ.രജിത്ത് കുമാർ, എം.സജിത്ത്, സിവിൽ എക്സൈ സ് ഓഫീസർ പി.വി.ഗണേഷ് ബാബു, പി.നിഖിൽ, സി.അജിത്ത്, കെ.ഷജിത്ത് എന്നിവർ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!