മയ്യില്‍: ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ റാഗിംങ്ങ് ചെയ്തുവെന്ന പരാതിയെ തുടര്‍ന്ന് അഞ്ച് വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍. മയ്യില്‍ പാവന്നൂര്‍മൊട്ടയിലെ ഐ.ടി.എം. കോളജിലെ വിദ്യാര്‍ഥികളെയാണ് പ്രിന്‍സിപ്പല്‍ സസ്‌പെന്‍ഡ് ചെയ്തത്. റാഗിംങ്ങിനിരയായ രണ്ട്് വിദ്യാര്‍ഥികളുടെ പരാതിയിലാണ് നടപടിയെടുത്തത്. മയ്യില്‍ പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് സി.ഐ. പി.സി. സഞ്ജയ്കുമാര്‍ ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡില്‍ വിഷയം കൈമാറി. ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ ഷൂസ് ധരിക്കുന്നത്, പാന്‍രിന് ബെല്‍ട്ട് കെട്ടുന്നത്, ഇരു ചക്ര വാഹനവുമായി കോളജിലെത്തുന്നത് തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് റാഗിംങ്ങ് നടത്തിയത്. അനുസരിക്കാത്തവര്‍ക്ക് പിഴ ഈടാക്കുകയും ചെയ്തുവെന്നാണ് പരാതി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

