കണ്ണാടിപ്പറമ്പ്: വയനാടിനൊരു കൈത്താങ്ങ് സഹായ പദ്ധതി വഴി പുലീപ്പി ഹിന്ദു എൽ.പി.സ്കൂൾ കുട്ടികളിലൂടെ ശേഖരിച്ച 15490 രൂപ സ്കൂൾ പ്രഭാത സമ്മേളനത്തിൽ പങ്കെടുത്ത് നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. രമേശൻ്റെ സാന്നിദ്ധ്യത്തിൽ അഴീക്കോട് എം.എൽ.എ. കെ.വി. സുമേഷ് ഏറ്റുവാങ്ങി. സാമ്പാദ്യ കുടുക്കയിൽ ശേഖരിച്ച മുഴുവൻ പണവും കൈമാറിയ നൗമിക . കെ,അനുശ്രീയ എം. പ്രസാദ് എന്നീ കുട്ടികളെ അദ്ദേഹം പ്രത്യേകമായി അഭിനന്ദിച്ചു. നാറാത്ത് പഞ്ചായത്ത് യുവ കർഷകയായി തെരഞ്ഞെടുത്ത സ്കൂൾ രക്ഷിതാവ് കൂടിയായ പ്രിയ.സി യെ ചടങ്ങിൽ എം.എൽ.എയും പഞ്ചായത്ത് പ്രസിഡണ്ടും കൂടി ആദരിച്ചു. പി.ടി.എ. പ്രസിഡണ്ട് കെ.ബാബു, പ്രധാന അധ്യാപിക സി.വി. സുധാമണി, സ്റ്റാഫ് സെക്രട്ടറി കെ. ഉഷ എന്നിവർ സംസാരിച്ചു.



വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

