നാറാത്ത് ആലിങ്കീലില്‍ ബൈക്കും ബസ്സും കൂട്ടിയിടിച്ച് മാലോട്ട് സ്വദേശി മരിച്ചു

Kannadiparamba online news


നാറാത്ത്: നാറാത്ത് ആലിങ്കീലില്‍ ബൈക്കും ബസ്സും കൂട്ടിയിടിച്ച് മാലോട്ട് സ്വദേശി മരിച്ചു. നാറാത്ത് ജുമാമസ്ജിദിനു സമീപത്തെ ഹംസഹാജിയുടെ മകളുടെ ഭര്‍ത്താവ് മാലോട്ട് സ്വദേശി അശ്‌റഫ്(52) ആണ് മരണപ്പെട്ടത്. ഇന്ന് ഉച്ചയോടെയാണ് അപകടം. ബുള്ളറ്റ് ബൈക്കും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് പരിക്കേറ്റ അശ്‌റഫിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. അടുത്ത ആഴ്ച മകന്റെ വിവാഹം നടക്കാനിരിക്കെയാണ് ദാരുണസംഭവം. മകന്റെ വിവാഹ ഒരുക്കത്തിനിടെയാണ് അശ്‌റഫിനെ മരണം തട്ടിയെടുത്തത്. ആഗസ്ത് 4, 5 തിയ്യതികളിലാണ് മകന്റെ വിവാഹം തീരുമാനിച്ചിരുന്നത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!