ചക്കരക്കൽ.സഹോദരിയുടെ പേരിലുള്ള കട കുത്തിതുറക്കുന്നത് തടയാൻ ശ്രമിച്ച അമ്മാവനെ
ഇരുമ്പ് പൈപ്പ് കൊണ്ട് ആക്രമിച്ച മരുമകൻ അറസ്റ്റിൽ. ചക്കരക്കൽ മാമ്പസ്വദേശി സുധാകരൻ്റെ മകൻ സി.സൗരവിനെ (25)യാണ് ചക്കരക്കൽ പോലീസ് അറസ്റ്റു ചെയ്തത്.ഇക്കഴിഞ്ഞ ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിക്കാണ് സംഭവം.
കൂടാളി താറ്റിയാട് സ്വദേശി സി.അനന്തനെ (52)യാണ് ആക്രമിച്ചത്. ചക്കരക്കൽ ബിവറേജിന് സമീപം സഹോദരി അനിതയുടെ പേരിലുള്ള കട മകൻഇരുമ്പ് പൈപ്പ് കൊണ്ട് കുത്തിതുറക്കുന്നത് കണ്ട് തടയാൻ ചെന്ന പരാതിക്കാരനെ പ്രതി ഇരുമ്പ് പൈപ്പ് കൊണ്ട് തലക്കു നേരെ വീശുകയും കൈ കൊണ്ട് തടഞ്ഞതിനാൽ പരിക്കേൽക്കുകയും മരണത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.പരിക്കേറ്റ പരാതിക്കാരൻ ആശുപത്രിയിൽ ചികിത്സ തേടി.പരാതിയിൽ വധശ്രമത്തിന്
കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റു ചെയ്തു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറു ചെയ്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

